സംസ്ഥാനത്ത് 127 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 20.06.2020) സംസ്ഥാനത്ത് ശനിയാഴ്ച 127 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം 5 പേര്‍ക്കും, കോഴിക്കോട് 12 പേര്‍ക്കും, തിരുവനന്തപുരം 5 പേര്‍ക്കും, കാസര്‍കോട് 7 പേര്‍ക്കും, പത്തനംതിട്ട 17 പേര്‍ക്കും, ഇടുക്കി പേര്‍ക്കും, എറണാകുളം 3 പേര്‍ക്കും, കോട്ടയം 11 പേര്‍ക്കും, കൊല്ലം 24 പേര്‍ക്കും, തൃശൂര്‍ 6 പേര്‍ക്കും, കണ്ണൂര്‍ 4 പേര്‍ക്കും, ആലപ്പുഴ 4 പേര്‍ക്കും, പാലക്കാട് 23 പേര്‍ക്കും വയനാട് 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

വിദേശത്തുനിന്നു വന്നവര്‍ 87, ഇതരസംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍ 36, സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ നാല്. 57 പേര്‍ക്കാണ് ശനിയാഴ്ച രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് വരെയുള്ള ഏറ്റവും കൂടിയ കണക്കാണിത്.
സംസ്ഥാനത്ത് 127 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ശനിയാഴ്ച 4,217 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ കേരളത്തില്‍ 3,039 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,450 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 1,39,402 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2,036 പേര്‍ ആശുപത്രിയിലാണ്. 288 പേരെ ശനിയാഴ്ച ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചു.

ഇതുവരെ 1,78,559 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 3393 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 37,137 സാംപിളുകള്‍ ശേഖരിച്ചു 37,012 എണ്ണം ഇതില്‍ നെഗറ്റീവാണ്. 111 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവിലുള്ളത്.

സംസ്ഥാനത്ത് 127 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Keywords:  Thiruvananthapuram, News, Kerala, COVID-19, Press meet, Trending, Chief Minister, Covid new positive case reported in Kerala
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia