വൈറസ് രോഗലക്ഷണം: കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ പ്രവാസികളില്‍ രണ്ടുപേരെ കൊവിഡ് കെയര്‍ ഹോമിലേക്ക് മാറ്റി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 18.05.2020) ഞായറാഴ്ച്ച രാത്രി ഒന്‍പതിന് ദുബൈയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ രണ്ട് പ്രവാസി മലയാളികളെ അഞ്ചരക്കണ്ടിയില്‍ സജ്ജമാക്കിയ കൊവിഡ് കെയര്‍ ഹോമിലേക്ക് മാറ്റി. വിമാനതാവളത്തില്‍ വന്നിറങ്ങിയ 182 യാത്രക്കാരില്‍ വൈദ്യ പരിശോധനയില്‍ കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ടുപേരെയാണ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഒരു കണ്ണൂര്‍ സ്വദേശിയെയും ഒരു കാസര്‍കോട് സ്വദേശിയെയുമാണ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റിയത്.

ഞായറാഴ്ച്ച രാത്രി ഒമ്പത് മണിയോടെ ഇറങ്ങിയ എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ നാല് കൈക്കുഞ്ഞുങ്ങളും ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ 180 യാത്രക്കാരാണുണ്ടായിരുന്നത്. കണ്ണൂര്‍ സ്വദേശികളായ 115 പേര്‍, കാസര്‍കോട് സ്വദേശികളായ 53 പേര്‍, കോഴിക്കോട് സ്വദേശികളായ ഏഴ് പേര്‍, മലപ്പുറം സ്വദേശിയായ ഒരാള്‍, കൂര്‍ഗ് സ്വദേശികളായ നാല് പേരുമാണ് എത്തിയത്. ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ 66 പേരെ ഹോം ക്വാറന്റൈനിലേക്ക് പോയി. ബാക്കിയുള്ളവരെ കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് അയക്കുകയാണ് ചെയ്തത്.

വൈറസ് രോഗലക്ഷണം: കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ പ്രവാസികളില്‍ രണ്ടുപേരെ കൊവിഡ് കെയര്‍ ഹോമിലേക്ക് മാറ്റി

Keywords: Kannur, News, Kerala, COVID19, Trending, Airport, hospital, Expatriates, Covid care home, covid 19; two expatriates were moved to Covid Care Home
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia