കോവിഡ് ആശങ്ക: തലസ്ഥാന നഗരം കര്‍ശന നിയന്ത്രണത്തിലേക്ക്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 23.06.2020) ഉറവിടം കണ്ടെത്താനാവാത്ത കോവിഡ് രോഗികളുടെ എണ്ണം തിരുവനന്തപുരത്ത് വര്‍ധിച്ചതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രത്തിലേക്ക്. പത്തുദിവസത്തേക്കാണ് തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. നഗരത്തിലെയടക്കം ചന്തകളില്‍ കൂടുതല്‍ ആളുകളെത്തുന്നതിനാല്‍ പകുതി കടകള്‍ വീതം ഒന്നിടവിട്ട ദിവസങ്ങളിലാകും ഇനി പ്രവര്‍ത്തിക്കുക. ആള്‍ക്കൂട്ടമുണ്ടാകാതിരിക്കാന്‍ ചാലയും പാളയവും ഉള്‍പ്പെടെയുളള ചന്തകളില്‍ നിയന്ത്രണമേര്‍പ്പെടുത്തും. പഴം, പച്ചക്കറി കടകള്‍ ആഴ്ചയിലെ നാല് ദിവസങ്ങളില്‍ തുറക്കാം.

തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് ഇത്തരം കടകള്‍ക്ക് തുറക്കാനുള്ള അനുമതിയുള്ളത്. മത്സ്യവില്‍പനക്കാര്‍ 50 % മാത്രമേ പാടുള്ളുവെന്നും തിരുവനന്തപുരം മേയര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച മുതല്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികളുണ്ടാകുമെന്നും കോര്‍പറേഷന്‍ മേയര്‍ അറിയിച്ചു.

കോവിഡ് ആശങ്ക: തലസ്ഥാന നഗരം കര്‍ശന നിയന്ത്രണത്തിലേക്ക്

അതേ സമയം രോഗ വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നഗര നിരത്തുകളിലും പൊതുഇടങ്ങളിലും ആള്‍ത്തിരക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കണ്ടയ്ന്‍മെന്റ് സോണുകളിലേക്കുളള ഗതാഗത നിയന്ത്രണം തുടരുകയാണ്. എല്ലായിടത്തും പൊലീസ് പരിശോധനകള്‍ ശക്തമാണ്.

Keywords:  Thiruvananthapuram, News, Kerala, COVID-19, Restriction, Trending, Covid 19: Strict restrictions in Thiruvananthapuram
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia