കൊവിഡ് 19; ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

 



തിരുവനന്തപുരം: (www.kvartha.com 31.03.2020) ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്ഥീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. കൊവിഡ് 19, ലോക് ഡൗണ്‍ എന്നീ വിഷയങ്ങളെ കുറിച്ച് വ്യാജ സന്ദേശങ്ങള്‍ നിര്‍മിക്കുന്നവരെയും ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്തു നിയമ നടപടികള്‍ കൈക്കൊള്ളുമെന്ന് അറിയിച്ചു.

ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ഡോം, സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍, വിവിധ ജില്ലകളിലെ സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്കാണ് സന്ദേശങ്ങള്‍ തയ്യാറാക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. സാമൂഹികമാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

കൊവിഡ് 19; ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

Keywords:  Thiruvananthapuram, News, Kerala, COVID19, Fake, Message, Fake news, Police, Strict action, April fool day, Covid 19; Strict action against those who spread fake messages on April Fool's Day
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia