കൊവിഡ് 19; സംസ്ഥാനത്ത് തങ്ങുന്ന മുഴുവന്‍ വിദേശസഞ്ചാരികളും സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകണമെന്ന് സര്‍ക്കാര്‍

 


തിരുവനന്തപുരം:(www.kvartha.com 18.03.2020) സംസ്ഥാനത്ത് തങ്ങുന്ന മുഴുവന്‍ വിദേശസഞ്ചാരികളും സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകണമെന്ന് സര്‍ക്കാര്‍. കൊവിഡ് 19 ഭീതി തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ തങ്ങുന്ന വിദേശികളോട് എത്രയും വേഗം സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ നിലവില്‍ 5000-ത്തോളം വിദേശപൗരന്മാര്‍ കേരളത്തില്‍ തങ്ങുന്നുണ്ടെന്ന് പറയുന്നു. ഇവരെല്ലാം എത്രയും പെട്ടെന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകുന്നതിനുള്ള നടപടികള്‍ ആരംഭിക്കണം. ചില രാജ്യങ്ങള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ സ്വന്തം രാജ്യത്ത് പ്രവേശിപ്പിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ കൊവിഡ് ടെസ്റ്റിനായി ജില്ലകളിലെ കോവിഡ് സെല്ലുകളില്‍ ബന്ധപ്പെടണം.
കൊവിഡ് 19; സംസ്ഥാനത്ത് തങ്ങുന്ന മുഴുവന്‍ വിദേശസഞ്ചാരികളും സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകണമെന്ന് സര്‍ക്കാര്‍

ജില്ല പ്രതിരോധ സെല്ലില്‍ നിന്നും സാംപിള്‍ ശേഖരണം നടത്തിയ ശേഷം ഏറ്റവും അടുത്തുള്ള സെന്ററില്‍ കൊവിഡ് 19 പരിശോധന നടത്തും. തുടര്‍ന്ന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ രാജ്യം വിടാനുള്ള നടപടികള്‍ വിദേശപൗരന്‍മാര്‍ സ്വീകരിക്കണമെന്നും താമസസ്ഥലത്ത് നിന്നും വിമാനത്താവളത്തിലേക്ക് പോകുമ്പോഴും വിമാനത്താവളത്തില്‍ എത്തിയാലും കൊവിഡ് 19 പ്രതിരോധത്തിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നുണ്ട്.

Keywords: Thiruvananthapuram, Kerala, News, corona virus, Tourists, Foreigners, plane, vaccination, state government, district,  Covid 19; State government asked all foreigners to leave Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia