കൊവിഡിനെ പിടിച്ചുകെട്ടാന്‍ അച്ചടക്കത്തോടെ തളിപ്പറമ്പ്: ക്യാമറ സ്ഥാപിച്ചത് ഗുണം ചെയ്‌തെന്ന് പൊലീസ്

 


ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com 22.05.2020) കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് രണ്ടുമാസത്തെ ലോക് ഡൗണിനു ശേഷം തളിപ്പറമ്പ് നഗരം സാധാരണ നിലയിലേക്ക്. നിയന്ത്രണങ്ങളോടെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കെ എസ് ആര്‍ ടി സി, സ്വകാര്യ ബസുകള്‍ ചെറിയ തോതില്‍ സര്‍വ്വീസ് നടത്തുന്നുമുണ്ട്. എന്നാല്‍ ബസ്സില്‍ മതിയായ യാത്രക്കാരില്ലാത്തതിനാല്‍ ബസ് ഉടമകള്‍ ദുരിതത്തിലാണ്. കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ ചില ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

ജനജീവിതം സാധാരണയിലേക്ക് മാറുന്നുണ്ടെങ്കിലും റംസാന്‍ അവസാനിച്ച് ഈദുല്‍ ഫിത്ര് ആഗതമാകുമ്പോഴും വിപണിയിലെ തിരക്ക് എവിടെയും കാണാനില്ല. ജനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പൂര്‍ണമായി അംഗീകരിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് പൊലിസ് അറിയിച്ചു.നിയമ ലംഘകരെ കണ്ടെത്തുന്നതിനായി തളിപ്പറമ്പ് മാര്‍ക്കറ്റിലും മറ്റിടങ്ങളിലും സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ ഗുണം ചെയ്തുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

കൊവിഡിനെ പിടിച്ചുകെട്ടാന്‍ അച്ചടക്കത്തോടെ തളിപ്പറമ്പ്: ക്യാമറ സ്ഥാപിച്ചത് ഗുണം ചെയ്‌തെന്ന് പൊലീസ്

Keywords:  News, Kerala, Police, Camera, COVID19, Lockdown, Covid 19; Police about camera
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia