മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളെ കൊണ്ടുവരാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലെങ്കില്‍ നാട്ടിലെത്തിക്കാന്‍ പ്രതിപക്ഷം തയ്യാറാണെന്ന് കെ മുരളീധരന്‍

 


തിരുവനന്തപുരം: (www.kvartha.com 09.05.2020) മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എപ്പോള്‍ മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ കഴിയും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സര്‍ക്കാറിന് കഴിയില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കൊണ്ടുവരാന്‍ പ്രതിപക്ഷം തയ്യാറാണെന്ന് കെ മുരളീധരന്‍ എംപി. ഇതിന് മുഖ്യമന്ത്രി അനുമതി നല്‍കിയാല്‍ മതിയെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ച് റെയില്‍വെയുമായി ബന്ധപ്പെട്ട് മലയാളികളെ തിരിച്ചുകൊണ്ടുവരണം. അതിനൊന്നും സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ ചെക്ക് വേണ്ടാത്തത് മുഖ്യമന്ത്രിക്കല്ലേയൈന്നും ആ പണം ഉപയോഗിച്ച് തങ്ങള്‍ കൊണ്ടുവന്നുകൊള്ളാമെന്നും മുരളീധരന്‍ വ്യക്തമാക്കി. ഈ രീതിയില്‍ മുന്നോട്ടുപോകാനാവില്ല. വിളിച്ചുചോദിക്കുന്നവര്‍ക്ക് ഒരു ഉത്തരം നല്‍കാന്‍ പോലും കഴിയുന്നില്ല. വിദേശത്തുള്ള മുഴുവന്‍ പ്രവാസികളെയും തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളെ കൊണ്ടുവരാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലെങ്കില്‍ നാട്ടിലെത്തിക്കാന്‍ പ്രതിപക്ഷം തയ്യാറാണെന്ന് കെ മുരളീധരന്‍

Keywords:  Thiruvananthapuram, News, Kerala, Chief Minister, Malayalees, K.Muraleedaran, Covid 19; K Muraleedharan demands return of malayalees in other states
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia