കൊവിഡ് 19; ആവശ്യ സര്‍വ്വീസുകള്‍ക്ക് പാസ് നിര്‍ബന്ധമാക്കി കേരളാ പൊലീസ്

 


തിരുവനന്തപുരം: (www.kvartha.com 24.03.2020) കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഷട്ട് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യ സര്‍വ്വീസുകള്‍ക്ക് പാസ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേരളാ പൊലീസ്. പാസ് കൈവശമില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കും. കേരളാ പൊലീസ് മീഡിയ സെല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച രാവിലെ അഞ്ചു മണി മുതല്‍ അടച്ചുപൂട്ടല്‍ സംബന്ധിച്ച നടപടികള്‍ ഏകോപിപ്പിക്കാന്‍ ഐജിമാര്‍, ഡിഐജിമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് സന്നാഹം നിരത്തുകളില്‍ ഉണ്ടാകും.

അവശ്യ സര്‍വ്വീസ് ആയി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് പൊലീസ് പ്രത്യേക പാസ് നല്‍കും. ഇത്തരം ആള്‍ക്കാര്‍ക്ക് മാത്രമേ യാത്ര ചെയ്യാനുള്ള ഇളവ് അനുവദിക്കൂ. ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അടച്ചുപൂട്ടല്‍ നടപ്പാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. മതിയായ കാരണം ഇല്ലാതെ യാത്രചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കും.

കൊവിഡ് 19; ആവശ്യ സര്‍വ്വീസുകള്‍ക്ക് പാസ് നിര്‍ബന്ധമാക്കി കേരളാ പൊലീസ്

Keywords:  Thiruvananthapuram, News, Kerala, COVID19, Police, Coronavirus, Shut down, Pass, Vehicle, Travel, Covid 19; Government decides to shut down
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia