പൊലീസ് പാസ് ലഭിക്കുന്നതില്‍ നിന്ന് അവശ്യസര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ വിഭാഗക്കാരെ ഒഴിവാക്കി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.03.2020) പൊലീസ് പാസ് ലഭിക്കുന്നതില്‍ നിന്ന് അവശ്യസര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ വിഭാഗക്കാരെ ഒഴിവാക്കി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു പോകുമ്പോള്‍ ഇവര്‍ സ്ഥാപനം നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് പൊലീസിനെ കാണിച്ചാല്‍ മതി.

സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, നഴ്സുമാരും മറ്റു ജീവനക്കാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ജീവനക്കാര്‍, മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍, മെഡിക്കല്‍ ലാബ് ജീവനക്കാര്‍, മൊബൈല്‍ ടവര്‍ ടെക്നീഷ്യന്‍മാര്‍, ഡാറ്റ സെന്റര്‍ ഓപ്പറേറ്റര്‍മാര്‍, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ജീവനക്കാര്‍, സ്വകാര്യ സുരക്ഷ ജീവനക്കാര്‍, പാചകവാതക വിതരണ ജീവനക്കാര്‍, പെട്രോള്‍ ബങ്ക് ജീവനക്കാര്‍ എന്നിവരെയാണ് പൊലീസ് പാസ് ലഭിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയത്.

പൊലീസ് പാസ് ലഭിക്കുന്നതില്‍ നിന്ന് അവശ്യസര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ വിഭാഗക്കാരെ ഒഴിവാക്കി

കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഷട്ട് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആവശ്യ സര്‍വ്വീസുകള്‍ക്ക് കേരളാ പൊലീസ് പാസ് നിര്‍ബന്ധമാക്കിയത്. പാസ് കൈവശമില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. കേരളാ പൊലീസ് മീഡിയ സെല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Keywords:  Thiruvananthapuram, News, Kerala, COVID19, Police, Excluded, Essential service, Covid 19; Excluded essential service persons
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia