സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 17.05.2020) സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആര്‍ക്കും രോഗമുക്തിയില്ല. മലപ്പുറം ജില്ലയില്‍ നിന്നുള്ള നാല് പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള രണ്ടു പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും (ഒരാള്‍ കുവൈത്ത് ഒരാള്‍ യുഎഇ) 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇതില്‍ ഏഴു പേര്‍ തമിഴ്നാട്ടില്‍ നിന്നും മൂന്ന് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. എറണാകുളം ജില്ലയിലുള്ളയാള്‍ മാലി ദ്വീപില്‍ നിന്നും വന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ്. കൊല്ലം ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് ആര്‍ക്കും രോഗമുക്തിയില്ല.

സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു




Keywords: Thiruvananthapuram, News, Kerala, COVID19, Trending, Patient, Covid 19 cases in Kerala

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia