സമൂഹവ്യാപന ആശങ്ക: മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 12 പേര്‍ക്ക്, നാലുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

 


ADVERTISEMENT


മലപ്പുറം: (www.kvartha.com 28.06.2020) മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് സമൂഹവ്യാപന ആശങ്കയുയര്‍ത്തുന്നു. ജില്ലയില്‍ 12 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചതെന്ന് ജില്ലാ കലക്ടര്‍ ബി ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. ഇതില്‍ നാലുപേരുടെ കോവിഡ് ഉറവിടം വ്യക്തമല്ല. വൈകിട്ടോടെ റൂട്ട്മാപ്പ് പ്രസിദ്ധീകരിക്കും.

പൊന്നാനി താലൂക്കിലെ വട്ടംകുളം, എടപ്പാള്‍, ആലങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ 47 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കണമെന്നു ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. സമൂഹ വ്യാപന സാധ്യത പരിശോധിക്കാന്‍ ഈ മേഖലകളില്‍ നിന്നു 1000 പേരുടെ സാംപിളുകള്‍ ശേഖരിച്ച് കോവിഡ് പരിശോധന നടത്തും.

സമൂഹവ്യാപന ആശങ്ക: മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 12 പേര്‍ക്ക്, നാലുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

കോവിഡുമായി ബന്ധപ്പെട്ട എതെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അധികൃതരെ സമീപിക്കണമെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറത്ത് അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം എടപ്പാളില്‍ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്നു നഴ്‌സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസംവരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കിവരുന്നു.

Keywords: Malappuram, News, Kerala, COVID-19, Trending, District Collector, Patient, Covid 19 cases cases through contact in Malappuram
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia