പിണറായി ലാവ്‌ലിന്‍ കമ്പനിക്കയച്ച കത്തില്‍ ദുരൂഹതയെന്ന് കോടതി

 


തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരായി കോടതിയുടെ പരാമര്‍ശം. പിണറായി ലാവ്‌ലിന്‍ കമ്പനിക്കയച്ച കത്തില്‍ ദുരൂഹതയുണ്ടെന്ന് കേസ് നടക്കുന്ന തിരുവനന്തപുരം സി.ബി.ഐ. കോടതി വ്യക്തമാക്കി. ആഗോള ടെണ്ടര്‍ എന്തുകൊണ്ടാണ് വിളിക്കാതിരുന്നതെന്ന് ചോദിച്ച കോടതി മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള തുകയെകുറിച്ച് കത്തില്‍ പരാമര്‍ശമില്ലെന്നും ചൂണ്ടിക്കാട്ടി.

വായ്പയ്ക്ക് പലിശയിളവ് ലഭിക്കാനുളള സാഹചര്യം പരിശോധിച്ചിരുന്നോയെന്നും കോടതി ചോദിച്ചു. അതേസമയം പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ബാലാനന്ദന്‍ കമ്മിറ്റി വിദഗ്ധ സമിതിയായിരുന്നില്ലെന്നും ബാലാനന്ദന്‍ കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
പിണറായി ലാവ്‌ലിന്‍ കമ്പനിക്കയച്ച കത്തില്‍ ദുരൂഹതയെന്ന് കോടതി
ഗൂഢാലോചന നടന്നത് കരാറിലല്ല, മറിച്ച് സി.ബി.ഐയുടെ അന്വേഷണത്തിലാണെന്നും അഭിഭാഷകന്‍ എം.കെ ദാമോദരന്‍ വ്യക്തമാക്കി.
Keywords : Pinarayi Vijayan, CPM, Case, Lavalin-case, Court, Kerala, Letter, CBI, Investigates, Loan, Report, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia