തിരുവനന്തപുരം: വിവാദപ്രസംഗത്തെതുടര്‍ന്നുള്ള അന്വേഷണത്തെ സുധാകരന്‍ ഭയക്കുന്നതെന്തിനെന്ന് കോടതി. സുധാകരനെതിരെയുള്ള കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് കോടതി നോട്ടീസയച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസയച്ചത്. നാലുതവണ കോടതി ആവശ്യപ്പെട്ടിട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍ റിപോര്‍ട്ട് സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നാണ് നോട്ടിസയച്ചത്. ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ഇ ബൈജുവിനാണ് കോടതി നോട്ടീസയച്ചത്.
സുപ്രീം കോടതി ജഡ്ജി കൈക്കൂലി വാങ്ങിയത് കണ്ടുവെന്ന കെ സുധാകര്‍ന്‍ എം.പിയുടെ വെളിപ്പെടുത്തല്‍ കേസ് പരിഗണിക്കവേയാണ് ജഡ്ജി സുധാകരനെതിരെ പരാമര്‍ശം നടത്തിയത്.
കെ.കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് ബാറുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് അനുകൂല വിധി പ്രഖ്യാപിക്കാന്‍ സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയത് താന്‍ നേരിട്ട് കണ്ടുവെന്ന സുധാകരന്റെ വിവാദ പ്രസംഗത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തിരുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.