Rescue | ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് കിണറില്‍ വീണു; ദമ്പതികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വീണത് 15 അടി താഴ്ചയുള്ള കിണറില്‍.
● 5 അടി ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു.
● കാര്‍ ക്രൈയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു.
കൊച്ചി: (KVARTHA) കോലഞ്ചേരിക്ക് (Kolenchery) സമീപം പാങ്കോട് ചാക്കപ്പന്‍ (Chakkappan) കവലയില്‍ കാര്‍ 15 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണ് അപകടം. കൊട്ടാരക്കരയില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന യാത്രികരാണ് അപകടത്തില്‍പ്പെട്ടത്. യാത്രികരെ കിണറ്റില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തി.
ദമ്പതികളും ആലുവ കൊമ്പാറ സ്വദേശികളുമായ കാര്‍ത്തിക് എം.അനില്‍ (27), വിസ്മയ (26) എന്നിവരാണ് വെള്ളിയാഴ്ച രാത്രി 9.20 ഓടെ അപകടത്തില്‍പെട്ടത്. ഇവര്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് 15 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് പട്ടിമറ്റം അഗ്‌നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ എന്‍ എച്ച് അസൈനാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പുറത്തെത്തിച്ചത്.
കാര്‍ റോഡിലെ ചപ്പാത്തില്‍ ഇറങ്ങിയപ്പോള്‍ നിയന്ത്രണം തെറ്റിയ കാര്‍ കിണറിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് ഉള്ളിലേക്ക് വീഴുകയായിരുന്നുവെന്ന് യാത്രികര്‍ പറയുന്നു. കിണറില്‍ വെള്ളം കുറവായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. കാര്‍ വീഴുമ്പോള്‍ കിണറ്റില്‍ 5 അടി ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. അപകടം നടന്നതിന് പിന്നാലെ ദമ്പതികള്‍ക്ക് കാറിന്റെ ഡോര്‍ തുറക്കാന്‍ സാധിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമായി. ഇരുവരുടെയും പരുക്ക് ഗുരുതമല്ല. കാര്‍ പിന്നീട് ക്രൈയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു.
#caraccident #rescue #kerala #india #firedepartment #accident #safety
