Protest | അറിയിപ്പില്ലാതെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്ന് പരാതി; ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കി നഗരസഭ ശുചീകരണ തൊഴിലാളികള്‍


● പെട്രോള്‍ കുപ്പിയും കയറും കയ്യില്‍പിടിച്ചിട്ടുണ്ട്.
● മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി തൊഴിലാളികള്‍.
● ഫയര്‍ഫോഴ്സും മ്യൂസിയം പൊലീസും സംഭവ സ്ഥലത്തെത്തി.
തിരുവനന്തപുരം: (KVARTHA) തിരുവനന്തപുരം നഗരസഭക്ക് (Corporation) മുന്നില്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായി ശുചീകരണ തൊഴിലാളികള്‍. അറിയിപ്പില്ലാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടുവെന്നാണ് പരാതി. ഇതില്‍ പ്രതിഷേധിച്ചാണ് ഭീഷണി (Threat). സിപിഎമ്മിന്റെ കൊടികളേന്തി മരത്തിന് മുകളില്‍ കയറിയാണ് തൊഴിലാളികള്‍ ഭീഷണി മുഴക്കുന്നത്.
കഴിഞ്ഞ 18 ദിവസമായി ഇവര്‍ നഗരസഭ കാര്യാലയത്തിന് മുന്നില്‍ കുടില്‍കെട്ടി സമരം നടത്തുന്നുണ്ട്. ഇത് കോര്‍പറേഷന്‍ ഗൗനിക്കാതായതോടെ ശനിയാഴ്ച രാവിലെ കാര്യാലയത്തിന് മുന്നിലെ മാവില്‍ കയറി രണ്ട് ജീവനക്കാര്‍ ഭീഷണി മുഴക്കുകയായിരുന്നു. പെട്രോള്‍ കുപ്പിയും കയറും കയ്യില്‍പിടിച്ചാണ് ഭീഷണി.
സമീപത്ത് അമ്പതിലധികം തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നുണ്ട്. തൊഴിലില്‍ നിന്ന് പറഞ്ഞു വിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തകരുടെ വാഹനം പിടിച്ചെടുക്കുന്നു, വലിയ പിഴ ചുമത്തുന്നു, എഫ്ഐആര്‍ ചുമത്തി കേസെടുക്കുന്നുവെന്നാണ് തൊഴിലാളികളുടെ ആരോപണം. ഫയര്‍ഫോഴ്സും മ്യൂസിയം പൊലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം സമരക്കാരെ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. പൊലീസ് സമരക്കാരുമായി മന്ത്രിയുടെ വസതിയിലേക്ക് എത്തി. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് സമരക്കാര്‍ വസതിയില്‍ എത്തിയത്. വര്‍ഷങ്ങളായി സ്വയം സന്നദ്ധ പ്രവര്‍ത്തകരായി ജൈവ മാലിന്യ ശേഖരം നടത്തുന്നവരാണ് പ്രതിഷേധിക്കുന്നവര്‍. ഇവരെ മാറ്റി നിര്‍ത്തി ഹരിത കര്‍മ സേനയെയും മറ്റ് ഏജന്‍സികളെയും ജൈവ മാലിന്യ ശുചീകരണ പ്രവര്‍ത്തി ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.
#sanitationworkers #protest #jobloss #Kerala #Thiruvananthapuram #laborissues