വിഎസിന്റെ ഡല്‍ഹി പ്രസംഗം പത്രത്തില്‍; വീണ്ടും വിഎസ് വെട്ടിലാകും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിഎസിന്റെ ഡല്‍ഹി പ്രസംഗം പത്രത്തില്‍; വീണ്ടും വിഎസ് വെട്ടിലാകും
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടത്തിയ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിഎസ് നടത്തിയ പ്രസംഗം പ്രമുഖ മലയാള പത്രത്തില്‍ അച്ചടിച്ചുവന്നത് പുതിയ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും കാരണമാകുന്നു. ഈ പ്രസിദ്ധീകരണത്തിന്റെ പേരില്‍ വിഎസിനെ പ്രതിക്കൂട്ടില്‍ നിറുത്താന്‍ സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങി.

ലാവ്‌ലിന്‍ കേസുമുതല്‍ ടിപി വധം വരെയുള്ള തന്റെ നിലപാടുകള്‍ പാര്‍ട്ടി പ്രത്യയശാസ്ത്രത്തിന്റെ അകമ്പടിയോടെ ന്യായീകരിക്കുന്ന വിഎസിന്റെ പ്രസ്ംഗത്തിന്റെ പൂര്‍ണ രൂപമാണ്‌ പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. ഈ നീക്കത്തിനുപിന്നില്‍ വിഎസ് ആണെന്ന്‌ വരുത്തിതീര്‍ക്കാനാണ്‌ ഔദ്യോഗീക പക്ഷത്തിന്റെ ശ്രമം. പാര്‍ട്ടിയെ അടിമുടി കുറ്റപ്പെടുത്തുന്ന തന്റെ നിലപാട് പരസ്യപ്പെടുത്താന്‍ വേണ്ടിയാണ് പ്രസംഗം പ്രസിദ്ധീകരിക്കാന്‍ നല്‍കിയതെന്നും പരാതിയുണ്ട്.

സംസ്ഥാന നേതൃത്വത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്ന വിഎസിന്റെ പ്രസംഗം പാര്‍ട്ടിക്കുള്ളില്‍ സംഭവിച്ചിരിക്കുന്ന മൂല്യച്യുതിക്കെതിരെയുള്ള മുന്നറിയിപ്പാണ്‌. പാര്‍ട്ടി നയങ്ങള്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ പാര്‍ട്ടിക്കൊപ്പം ജനങ്ങളുണ്ടാകില്ലെന്ന്‌ വിഎസ് മുന്നറിപ്പ് നല്‍കുന്നു. എല്ലാ കമ്യൂണിസ്റ്റ് മൂല്യങ്ങളും മാറ്റിവെച്ച് സംസ്ഥാന പാര്‍ട്ടി ഏതാനും വ്യക്തികളുടെ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ്. വര്‍ഗീയശക്തികളുമായി കൂട്ടുചേരുമ്പോഴും, കൊലപാതകരാഷ്ട്രീയത്തില്‍ ഉള്‍പ്പെടുമ്പോഴും ക്രിമിനലുകളുടെയും അഴിമതിക്കാരുടെയും കൈയേറ്റക്കാരുടെയും പക്ഷം ചേരുമ്പോഴും കോര്‍പ്പറേറ്റുകളും ഭൂമാഫിയകളുമായി സന്ധിചെയ്യുമ്പോഴും ഇടതുപക്ഷ ഐക്യമെന്ന പ്രഖ്യാപിതനിലപാടിന് കടകവിരുദ്ധമായി ഇടതുമുന്നണി ശിഥിലമാകുമ്പോഴും പ്രത്യയശാസ്ത്രപരമായ അച്ചടക്കം നിരന്തരം ലംഘിക്കപ്പെടുമ്പോഴുമെല്ലാമാണ് പാര്‍ട്ടി തകരുന്നത്. ഇതെല്ലാം ഭൂരിപക്ഷ തീരുമാനപ്രകാരമാണെന്ന ഒറ്റന്യായം മാത്രമാണ് നേതൃത്വത്തിന്റെ ആയുധം. തീരുമാനങ്ങള്‍ ആര്‍ക്കുവേണ്ടിയാണെന്ന് തിരിച്ചറിയാന്‍പോലും ശ്രമിക്കാതെ, അവരുടെ മനസ്സറിയാതെ, തികച്ചും ഫാസിസ്റ്റ് രീതിയിലുള്ള ഈ മുന്നോട്ടുപോക്കിന് അടിയന്തരമായി അവസാനം കാണണം. കേന്ദ്രനേതൃത്വം ഈ നയവ്യതിയാനങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്ന സമീപനം കൈക്കൊള്ളരുത്. അല്ലാത്തപക്ഷം ഈ സംവിധാനത്തിനൊപ്പം നിന്ന്, സംസ്ഥാനനേതൃത്വം കൈക്കൊള്ളുന്ന കമ്യൂണിസ്റ്റ് വിരുദ്ധനിലപാടുകളെ ന്യായീകരിക്കാന്‍ തനിക്ക് സാധ്യമല്ലെന്നും വിഎസ് പ്രസംഗത്തില്‍ അടിവരയിട്ട് പറയുന്നു.

English Summery
Controversy on publication of VS' speech in Delhi
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia