കോഴിക്കോട്: എമര്‍ജിംഗ് കേരളയിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ എഡ്യൂഹെല്‍ത്ത് സിറ്റി പാണക്കാട്ട് സ്ഥാപിക്കുന്നതിനെചൊല്ലിയും വിവാദം. 183 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് പദ്ധതിയുടെ പേരില്‍ പൊതുസ്വകാര്യ പങ്കാളിത്ത കമ്പനിയായ ഇന്‍ഫ്രാസ്ട്രക്ച്ച്വര്‍ കേരള ലിമിറ്റഡിന് കൈമാറിയിരിക്കുന്നത്. ഭൂമി യഥേഷ്ടം കൈകാര്യം ചെയ്യാവുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപരേഖ. വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടേയും ലീഗ് നേതാക്കളുടേയും വീടിന് സമീപമാണ് നിര്‍ദ്ദിഷ്ട പദ്ധതിയെന്നതും ആരോപണത്തിന് കാരണമായി.
എമര്‍ജിംഗ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂര്‍ ദ്വീപ് സ്വകാര്യ സംരംഭകര്‍ക്ക് നല്‍കാന്‍ നീക്കവും വിവാദത്തിന് വഴിവച്ചിരുന്നു. ദ്വീപില്‍ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്ക്, ഷോപ്പിംഗ് മാള്‍ എന്നിവ നിര്‍മ്മിക്കാനാണ് പദ്ധതി. 120 കോടിരൂപയുടെ വികസനമാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. 300 ബസ്സുകള്‍ നിര്‍ത്താവുന്ന ടെര്‍മിനല്‍, 10,000 പേര്‍ക്ക് ഇരിക്കാവുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
നദീതടസംരക്ഷണ നിയമവും നീര്‍ത്തടസംരക്ഷണ നിയമവും ലംഘിച്ചുകൊണ്ടാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. പദ്ധതി നടപ്പാക്കണമെങ്കില്‍ 22 ഏക്കര്‍ സ്ഥലം കുറഞ്ഞത് 10 അടി ഉയരത്തിലെങ്കിലും മണ്ണിട്ട് നികത്തണം. ഇത് ദ്വീപിലെ അപൂര്‍വയിനം കണ്ടല്‍ക്കാടുകളുടെ നാശത്തിന് കാരണമാകും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.