കിളിരൂർ കേസും സുപ്രീം കോടതിയിലേയ്ക്ക്

 


കിളിരൂർ കേസും സുപ്രീം കോടതിയിലേയ്ക്ക്
കോട്ടയം: വിവാദമായ കിളിരൂര്‍ കേസും സുപ്രീംകോടതിയിലേക്ക് ശാരിയുടെ മരണത്തിലെ ദുരൂഹതയും കേസിലെ വിഐപി ബന്ധവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശാരിയുടെ പിതാവ് സുരേന്ദ്രകുമാര്‍ പരമോന്നത കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ശാരിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ഉന്നയിച്ച് പലപ്രാവശ്യം നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരോ യുഡിഎഫ് സര്‍ക്കാരോ പരാതി പരിഗണിക്കാന്‍ തയാറായിട്ടില്ലെന്ന് സുരേന്ദ്രകുമാര്‍ പറഞ്ഞു.

വിചാരണക്കോടതി പ്രതികളെ ശിക്ഷിച്ചെങ്കിലും ഹൈക്കോടതിയെ സമീപിച്ച ഇവര്‍ സുഖമായി പുറത്തിറങ്ങി നടക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കിയാണ് പ്രതികള്‍ നിയമസഹായം തേടുന്നതെന്നും ഇതിനുള്ള പണം അവര്‍ക്ക് എവിടെ നിന്നാണ് കിട്ടുന്നതെന്നും സുരേന്ദ്രകുമാര്‍ ചോദിച്ചു. കേസില്‍ തങ്ങള്‍ക്ക് ഒരു ശതമാനത്തോളം നീതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സൂര്യനെല്ലി കേസില്‍ സുപ്രീംകോടതി നടത്തിയ ഇടപെടല്‍ തങ്ങളുടെ പരാതിയിലും ഉണ്ടാകുമെന്ന പ്രതീക്ഷയും ശാരിയുടെ അച്ഛന്‍ പങ്കുവെച്ചു.

Keywords: Kerala, Kiliroor case, Supreme Court of India, Kottayam, Sex scandal, LDF, UDF,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia