സിസ്റ്റര്‍ മേരി ചാണ്ടിയുടെ വിവാദപുസ്തകം പിന്‍വലിക്കുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സിസ്റ്റര്‍ മേരി ചാണ്ടിയുടെ വിവാദപുസ്തകം പിന്‍വലിക്കുന്നു
വയനാട്: സിസ്റ്റര്‍ മേരി ചാണ്ടിയുടെ വിവാദപുസ്തകം പിന്‍വലിക്കുന്നു. നന്മ നിറഞ്ഞവളേ സ്വസ്തി എന്ന പുസ്തകമാണ്‌ പിന്‍വലിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് സിസ്റ്റര്‍ മേരി ചാണ്ടിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറാക്കിയ ജോസ് പാഴൂക്കാരന്‍ പ്രസാധകരായ കൈരളി ബുക്‌സിന് കത്തെഴുതി.

വഞ്ചനയില്‍പ്പെട്ടാണ് പുസ്തകം എഴുതിയതെന്നും തെറ്റ് തിരുത്താന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് പാഴൂക്കാരന്റെ പ്രതികരണം. നാല് മാസം മുന്‍പാണ് മേരി ചാണ്ടിയുടെ ഓര്‍മക്കുറിപ്പുകള്‍ പുറത്തിറങ്ങിയത്. പുസ്തകത്തില്‍ ക്രിസ്തീയ സഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഒട്ടേറെ പരാമര്‍ശങ്ങളുണ്ടായിരുന്നു. എന്നാല്‍ പുസ്തകം പിന്‍വലിക്കുന്നത് ആരുടെയും സമ്മര്‍ദത്തിനു വഴങ്ങിയല്ലെന്നാണ് പാഴൂക്കാരന്റെ വാദം 

കന്യാസ്ത്രീ മഠങ്ങളില്‍ നടമാടുന്ന ഗര്‍ഭഛിദ്രങ്ങളും ലൈംഗിക പീഡനങ്ങളുമാണ്‌ സിസ്റ്റര്‍ മേരി ചാണ്ടിയുടെ പുസ്തകത്തില്‍ വിവരിക്കുന്നത്. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന്‌ മുന്‍പ് എഴുത്തുകാരന്‍ തന്നെ പുസ്തകം പിന്‍വലിക്കുന്നത് വളരെ അപൂര്‍വമാണ്‌.

English Summery
Controversial book withdrew by writer 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia