കോണ്‍സ്റ്റബിള്‍ മണിയന്‍ പിള്ള വധം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോണ്‍സ്റ്റബിള്‍ മണിയന്‍ പിള്ള വധം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു
കൊല്ലം: വാഹനപരിശോധനയ്ക്കിടെ കൊല്ലപ്പെട്ട കോണ്‍സ്റ്റബിള്‍ മണിയന്‍ പിള്ളയെ കൊലപ്പെടുത്തിയ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. 

പരുക്കേറ്റ എ എസ് ഐ ജോയ്, അയിരൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍, മറ്റ് ദൃക്‌സാക്ഷികള്‍ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. വര്‍ക്കല കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളും കേസിന്റെ ഭാഗമായി അന്വേഷിക്കുന്നുണ്ട്. 

തിരുവനന്തപുരം സിറ്റി റൂറല്‍, കൊല്ലം സിറ്റി റൂറല്‍ എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഈ സംഭവം അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പാരിപ്പള്ളിയില്‍ വാഹന പരിശോധനയ്ക്കിടെ പോലീസുകാരന്‍ അജ്ഞാതന്റെ കുത്തേറ്റ് മരിച്ചത്. 

കൊലപാതകത്തിനുപിന്നില്‍ തമിഴ്നാട്ടില്‍ നിന്നുള്ള മോഷ്ടാവാണെന്ന നിഗമനത്തിലാണ്‌ പോലീസ്.

English Summery
Constable's murder:Sketch of accused released 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia