കെ സുധാകരനെതിരെ നിയമസഭയില്‍ സബ്മിഷന്‍

 



തിരുവനന്തപുരം: സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരേ മോശം പരാമര്‍ശം നടത്തിയ കെ. സുധാകരന്‍ എംപിക്കെതിരേ നിയമസഭയില്‍ സബ്മിഷന്‍. സുധാകരനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സബ്മിഷന്‍. സിപിഎം അംഗം കെ.എസ് സലീഖയാണ് സബ്മിഷന്‍ ഉന്നയിച്ചത്.

കെ സുധാകരനെതിരെ നിയമസഭയില്‍ സബ്മിഷന്‍
എന്നാല്‍ സുധാകരന്റെ അഭിപ്രായം സര്‍ക്കാര്‍ നിലപാടല്ലെന്നും പ്രസ്താവന സംസ്ഥാനത്തിന് പുറത്തായതിനാല്‍ സഭയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും സബ്മിഷന് മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. സുധാകരന്റെ പരാമര്‍ശം അംഗീകരിക്കുന്നില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

മസ്‌ക്കറ്റില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് സൂര്യനെല്ലി പെണ്‍കുട്ടി ഒരു ബാലവേശ്യയായിരുന്നുവെന്ന പരാമര്‍ശം നടത്തിയത്.

SUMMARY: Thiruvananthapuram, Feb 19: The Kerala government today ruled out registering a case against Congress MP K Sudhakaran for his sweeping comments against the Suryanelli gangrape victim.

Keywords: Kerala news, Government, Agree, Sudhakaran, View, Legal steps, Muscat, Home Minister, Thiruvanchoor Radhakrishnan, Assembly, Submission, K S Saleekha (CPI-M),
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia