പുതുച്ചേരിയില്‍ നാരായണസ്വാമിക്ക് സീറ്റില്ല; പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്

 


ADVERTISEMENT

പുതുച്ചേരി: (www.kvartha.com 17.03.2021) പ്രധാന മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആദ്യഘട്ട പട്ടികയില്‍ പുതുച്ചേരി മുന്‍ മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ പേരില്ല. നാരായണ സ്വാമിയെ ഒഴിവാക്കിയാണ് കോണ്‍ഗ്രസ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. നാരായണസ്വാമിക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പുതുച്ചേരി കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. 
Aster_MIMS

നാരായണസ്വാമിയോട് കാട്ടിയത് അനീതിയാണെന്നും സീറ്റ് നല്‍കണമെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. ബിജെപിയുടെ അട്ടിമറി നീക്കങ്ങള്‍ തടയാന്‍ നാരായണസ്വാമിക്ക് കഴിഞ്ഞില്ലെന്ന് ഡിഎംകെ പരാതിപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സ്റ്റാലിന്‍ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡിന്റെ അപ്രതീക്ഷിത തീരുമാനം.

പുതുച്ചേരിയില്‍ നാരായണസ്വാമിക്ക് സീറ്റില്ല; പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്

Keywords:  News, Kerala, Politics, Congress, BJP, Election, Puducherry, Narayanaswamy, Congress release candidate list for Puducherry; Narayanaswamy has no seat
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia