പുതുച്ചേരിയില്‍ നാരായണസ്വാമിക്ക് സീറ്റില്ല; പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്
Mar 17, 2021, 10:07 IST
പുതുച്ചേരി: (www.kvartha.com 17.03.2021) പ്രധാന മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആദ്യഘട്ട പട്ടികയില്‍ പുതുച്ചേരി മുന്‍ മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ പേരില്ല. നാരായണ സ്വാമിയെ ഒഴിവാക്കിയാണ് കോണ്‍ഗ്രസ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. നാരായണസ്വാമിക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പുതുച്ചേരി കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി.
നാരായണസ്വാമിയോട് കാട്ടിയത് അനീതിയാണെന്നും സീറ്റ് നല്‍കണമെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. ബിജെപിയുടെ അട്ടിമറി നീക്കങ്ങള്‍ തടയാന്‍ നാരായണസ്വാമിക്ക് കഴിഞ്ഞില്ലെന്ന് ഡിഎംകെ പരാതിപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സ്റ്റാലിന്‍ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡിന്റെ അപ്രതീക്ഷിത തീരുമാനം.
Keywords: News, Kerala, Politics, Congress, BJP, Election, Puducherry, Narayanaswamy, Congress release candidate list for Puducherry; Narayanaswamy has no seat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.