കുഞ്ഞാലിക്കുട്ടിക്കും മാണിക്കുമെതിരെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രംഗത്ത്

 


കുഞ്ഞാലിക്കുട്ടിക്കും മാണിക്കുമെതിരെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രംഗത്ത്
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിക്കും മാണിക്കുമെതിരെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് പാര്‍ ലമെന്ററി പാര്‍ട്ടി യോഗത്തിലാണ്‌ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഘടകകക്ഷി മന്ത്രിമാരെക്കുറിച്ച് പരാതിപെട്ടത്. ബെന്നി ബഹനാനാണ്‌ ആദ്യം വിമര്‍ശനത്തിന്‌ തുടക്കമിട്ടത്. ഘടകകക്ഷി മന്ത്രിമാര്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നും കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സ്ഥിതി വളരെ ദയനീയമാണെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. ഘടകകക്ഷി എം.എല്‍.എമാരുടെ ആവശ്യങ്ങള്‍ മാത്രമാണ്‌ ഘടകകക്ഷി മന്ത്രിമാര്‍ പരിഗണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഘടകകക്ഷികള്‍ക്കെതിരെ ആര്യാടന്‍ മുഹമ്മദും യോഗത്തില്‍ ശക്തമായ വിമര്‍ശനമുയര്‍ത്തി. സംസ്ഥാന ഭരണം നടത്തുന്നത് കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും ചേര്‍ന്നാണെന്ന്‌ വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഘടകകക്ഷികള്‍ക്ക് മാത്രമായി ഭരണം മാറിയിരിക്കുകയാണെന്നും ആര്യാടന്‍ പറഞ്ഞു.

English Summery
Congress MLAs against Kunjalikutty and Mani
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia