മണക്കാട്ട് എല്‍.ഡി.എഫ് പിന്തുണയോടെ കേരള കോണ്‍ഗ്രസിന് പ്രസിഡണ്ട് സ്ഥാനം

 


തൊടുപുഴ: (www.kvartha.com 24.01.2015) എല്‍.ഡി.എഫ് പിന്തുണയോടെ മണക്കാട് ഗ്രാമപഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് (എം)ന് പ്രസിഡണ്ട് സ്ഥാനം. പാര്‍ട്ടി പ്രതിനിധി ജോസ് നാക്കുഴിക്കാട്ടാണ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്.

മണക്കാട്ട് എല്‍.ഡി.എഫ് പിന്തുണയോടെ കേരള കോണ്‍ഗ്രസിന് പ്രസിഡണ്ട് സ്ഥാനം
ജോസ് നാക്കുഴിക്കാട്ട്
ടി.സി. ജോബ് പേര് നിര്‍ദേശിക്കുകയും സീനാ ബെന്നി പിന്താങ്ങുകയും ചെയ്തു. കോണ്‍ഗ്രസിലെ അഞ്ചു മെമ്പര്‍മാരും ബി.ജെ.പിയിലെ ഒരംഗവും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എല്‍.ഡി.എഫിലെ നാല് മെമ്പര്‍മാര്‍ ജോസിനെ പിന്തുണച്ചു. യു.ഡി.എഫ് മുന്‍ ധാരണാ പ്രകാരം അവസാനത്തെ ഒരു വര്‍ഷം കേരളാ കോണ്‍ഗ്രസ് എമ്മിന് പ്രസിഡണ്ട് സ്ഥാനം അനുവദിച്ചിരുന്നതാണ്. എന്നാല്‍ യു.ഡി.എഫ് ജില്ലാതലത്തില്‍ പല തവണ ചര്‍ച്ച നടത്തിയെങ്കിലും കോണ്‍ഗ്രസ് വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് അവിശ്വാസത്തിലൂടെ മുന്‍ പ്രസിഡണ്ട് പി.എസ്. ജേക്കബ്ബിനെ പുറത്താക്കുകയായിരുന്നു. ഇതിനേത്തുടര്‍ന്നാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കേണ്ടി വന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Thodupuzha, Idukki, Kerala, Congress, President, Election, Kerala Congress (m), CPM, BJP, Manakkad. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia