SWISS-TOWER 24/07/2023

വിഷ്ണുനാഥിന്റെ യുവജനയാത്രയില്‍ കോണ്‍ഗ്രസ്-ലീഗ് സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

വിഷ്ണുനാഥിന്റെ യുവജനയാത്രയില്‍ കോണ്‍ഗ്രസ്-ലീഗ് സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്
മലപ്പുറം: പി.സി വിഷ്ണുനാഥ് നയിക്കുന്ന യുവജന യാത്രയില്‍ കോണ്‍ഗ്രസ്-ലീഗ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലീഗിനെതിരെ വേദിയിലെ മൈക്കിലൂടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതാണ് സംഘര്‍ഷത്തിന് കാരണമായത്. അഭിവാദ്യ പ്രകടനം നടത്തിയാണ്‌ ചേളാരിയില്‍ യൂത്ത്‌ ലീഗ് നേതാക്കള്‍ യുവജനയാത്രയെ സ്വീകരിച്ചത്. വേങ്ങരയിലും പ്രശ്നങ്ങളുണ്ടായില്ല. എന്നാല്‍ കൊണ്ടോട്ടിയില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. നേതാക്കള്‍ സ്ഥലത്തെത്തുന്നതിന് മുമ്പ് നടന്ന പ്രകടനത്തിലെ മുദ്രാവാക്യങ്ങള്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതായിരുന്നു. പ്രകടനക്കാര്‍ വേദി കയ്യേറി മൈക്കിലൂടേയും ഇതേ മുദ്രാവാക്യങ്ങള്‍ വിളിച്ചു. തുടര്‍ന്ന് യൂത്ത് ലീഗുകള്‍ ഒരു ഭാഗത്ത് സംഘടിച്ചു. കോണ്‍ഗ്രസ് പതാകകള്‍ കത്തിച്ചു. ഇരുഭാഗത്തു നിന്നും കല്ലേറു തുടങ്ങി. സ്ഥിതിഗതികള്‍ നിയന്ത്രണാധീതമായപ്പോള്‍ പോലീസ് ലാത്തി വീശി. കണ്ണീര്‍വാതകവും പ്രയോഗിച്ചു. എന്നാല്‍ പി.സി. വിഷ്ണുനാഥ് അടക്കമുള്ള നേതാക്കള്‍ മുസ്ലീം ലീഗുമായുള്ള പ്രശ്നങ്ങള്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചതേയില്ല. ആര്യാടനും അതിരുവിട്ടില്ല. യുവജന യാത്ര ഇന്നു കൂടി ജില്ലയില്‍ പര്യടനം നടത്തും.

English Summery
Congress-League clash in Yuvajana Yatra in Malappuram
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia