കണ്ണൂര്‍ കോണ്‍ഗ്രസില്‍ വീണ്ടും വിവാദം: മുന്‍ ഡിസിസി അംഗത്തിന്റെ ആത്മഹത്യയും അന്വേഷിക്കുന്നു

 


ADVERTISEMENT


അന്വേഷണത്തില്‍ ലഭിച്ചവ

വെബ് ഫലങ്ങൾ

കണ്ണൂര്‍: (www.kvartha.com 25.06.2020) വിവാദങ്ങളില്‍ ഉള്‍പ്പെട്ട് ജില്ലാ ജില്ലാ നേതൃത്വം ഉഴലുന്നു. കെപിസിസി ജനറല്‍ സെകട്ടി കെ സുരേന്ദ്രന്റെ മരണം വിവാദമായതിനു പിന്നാലെ മുന്‍ ഡിസിസി അംഗം കെ കെ മോഹനന്റെ മരണത്തിലും ദുരൂഹതയെന്ന് ആരോപണ മുയര്‍ന്നു. അസ്വാഭാവിക മരണമന്വേഷിച്ച കണ്ണൂര്‍ ടൗണ്‍ പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മലായി രാധാകൃഷ്ണനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. മുന്‍ ഡിസിസി അംഗവും കണ്ണൂര്‍ ബ്ലോക്ക് അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ മോഹനനെ മെയ് 20നാണ് കണ്ണൂര്‍ തളാപ്പിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്.

സംഭവ ദിവസം രാവിലെ 9.30 മണിക്ക് സൊസൈറ്റിയിലെ അറ്റന്‍ഡറായ രാജേഷിനെ ഫോണില്‍ വിളിച്ച് അടിയന്തരമായി എത്തണമെന്ന് മോഹനന്‍ ആവശ്യപ്പെട്ടിരുന്നു. 10.30 മണിക്ക് രാജേഷ് വീട്ടില്‍ എത്തിയപ്പോഴേക്കും മോഹനനെ മരിച്ചനിലയിലാണ് കണ്ടത്.കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മലായി രാധാകൃഷ്ണന്‍ മോഹനനെ തലേദിവസം മര്‍ദിച്ചതായും നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. കണ്ണൂര്‍ ടൗണ്‍ എസ് ഐയാണ് കേസ് അന്വേഷിക്കുന്നത്.

കണ്ണൂര്‍ കോണ്‍ഗ്രസില്‍ വീണ്ടും വിവാദം: മുന്‍ ഡിസിസി അംഗത്തിന്റെ ആത്മഹത്യയും അന്വേഷിക്കുന്നു

Keywords:  Kannur, News, Kerala, Congress, Suicide, Politics, DCC, Conflict in Kannur Congress
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia