Politics | 'മേയർ സ്ഥാനം കൈമാറിയില്ലെങ്കിൽ പാർലമെന്റ് മണ്ഡലം വേണം'; കണ്ണൂരിൽ കോൺഗ്രസ് - മുസ്ലീം ലീഗ് പോരിന് വീറും വാശിയുമേറുന്നു

 


ADVERTISEMENT

കണ്ണൂർ: (KVARTHA) കോർപറേഷനിൽ ഭരണം നടത്തുന്ന കോൺഗ്രസും മുസ്ലീം ലീഗുമായുള്ള മുന്നണി ബന്ധത്തിൽ അസ്വാരസ്യങ്ങൾ പുകയുന്നു. മേയർ പദവി രണ്ടര വർഷം വിട്ടു കൊടുക്കാത്തതുമായി ബന്ധപെട്ടു അതൃപ്തിയിലായിരുന്ന മുസ്ലീം ലീഗ് കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ അവകാശ വാദമുന്നയിച്ചതാണ് കോൺഗ്രസുമായുള്ള അകൽച്ച കൂടുതലാക്കിയത്. കെപിസിസി അധ്യക്ഷൻ കണ്ണൂരിൽ നടത്തിയ ചില സംഘ്പരിവാർ അനുകൂലമെന്നു തെറ്റിദ്ധരിക്കപ്പെട്ട നെഹ്രുവിനെ കുറിച്ചുള്ള പരാമർശങ്ങളും തോട്ടടയിൽ ആർഎസ്എസ് ശാഖകൾക്ക് സംരക്ഷണം നൽകിയെന്നുള്ള വെളിപ്പെടുത്തലുകളും മുസ്ലീം ലീഗ് സംസ്ഥാന - ജില്ലാ നേതൃത്വത്തെ പ്രകോപിച്ചിരുന്നു. ഇതിനു ശേഷം ഈ കാര്യത്തിൽ സമവായമായിരുന്നുവെങ്കിലും കണ്ണൂരിൽ കെ സുധാകരനുമായി ഇപ്പോഴും മുസ്ലീം ലീഗ് അത്ര നല്ല ബന്ധമല്ല.

Politics | 'മേയർ സ്ഥാനം കൈമാറിയില്ലെങ്കിൽ പാർലമെന്റ് മണ്ഡലം വേണം'; കണ്ണൂരിൽ കോൺഗ്രസ് - മുസ്ലീം ലീഗ് പോരിന് വീറും വാശിയുമേറുന്നു

കോർപറേഷൻ മേയർ പദവി കൈമാറേണ്ടെന്ന കോൺഗ്രസ്‌ തീരുമാനത്തിലും മുസ്ലിംലീഗിന് അമർഷമുണ്ട്. രണ്ടരവർഷം കോൺഗ്രസിനും അതിനുശേഷം മുസ്ലിംലീഗിനുമെന്ന ധാരണ നടപ്പാക്കേണ്ടതില്ലെന്ന കോൺഗ്രസ്‌ നിലപാട്‌ ജില്ലാ മുസ്ലിം ലീഗ് നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഈ കാര്യത്താൻ ലീഗ്‌ കൗൺസിലർമാർ ഉൾപ്പെടെയുള്ള പ്രാദേശിക നേതൃത്വത്തിനും അണികൾക്കുമിടയിൽ കോൺഗ്രസിനെതിരെ അതിശക്തമായ പ്രതിഷേധം നിലനിൽക്കുകയാണ്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിനുശേഷം നടന്ന ഉഭയകക്ഷി ചർച്ചയിൽ ആദ്യ ടേം വേണമെന്ന്‌ മുസ്ലിംലീഗ്‌ ശഠിച്ചിരുന്നു. അന്ന്‌ സംസ്ഥാന നേതൃത്വത്തിന്റെ സമ്മർദത്തിന്‌ വഴങ്ങിയാണ്‌ ആദ്യ ടേം കോൺഗ്രസിന്‌ വിട്ടുനൽകിയത്‌. ഇപ്പോൾ ധാരണ പ്രകാരമുള്ള രണ്ടാം ടേം നൽകുന്നതും അനിശ്‌ചിതമായി നീട്ടി, നടപ്പാക്കാതിരിക്കാനുള്ള തന്ത്രമാണ്‌ കോൺഗ്രസ്‌ പയറ്റുന്നത്‌.

കോൺഗ്രസിന്റെ ആദ്യ രണ്ടര വർഷക്കാര്യത്തിലും തർക്കം രൂക്ഷമായിരുന്നു. ഒടുവിൽ കോൺഗ്രസ്‌ പാർലമെന്ററി പാർടിയിൽ വോടെടുപ്പ്‌ നടത്തിയാണ്‌ ടി ഒ മോഹനനെ മേയറാക്കിയത്‌. പി കെ രാഗേഷും ഡിസിസി പ്രസിഡന്റ്‌ മാർടിൻ ജോർജുമായിരുന്നു മേയർ കുപ്പായമിടാൻ രംഗത്തിറങ്ങിയത്. കെ സുധാകരന്റെ നിർദേശ പ്രകാരം മാർടിൻ ജോർജ്‌ പിന്മാറിയെങ്കിലും പി കെ രാഗേഷ്‌ ഉറച്ചുനിന്നതോടെയാണ്‌ വോടെടുപ്പ്‌ നടത്തിയത്‌. മുസ്ലിംലീഗിനും പി കെ രാഗേഷ്‌ വരുന്നതിനോട്‌ എതിർപ്പായിരുന്നു.

കഴിഞ്ഞ തവണയും ധാരണ പ്രകാരമുള്ള മേയർ കാലാവധി ലീഗിന്‌ കിട്ടിയിരുന്നില്ല. പിന്നീട്‌ ചെറിയ കാലത്തേക്കുമാത്രമായി വിട്ടുനൽകുകയായിരുന്നു. ഇക്കുറിയും ഇതേ സ്ഥിതിയിലായിട്ടും ജില്ലാ നേതൃത്വം അഴകൊഴമ്പൻ നയം സ്വീകരിക്കണിക്കുകയാണെന്നാണ് ലീഗ്‌ അണികളുടെ വിമർശം. രണ്ടരവർഷം കഴിഞ്ഞ്‌ മേയർ സ്ഥാനത്തിനായി ലീഗ്‌ അവകാശവാദം ഉന്നയിച്ചതോടെ ലീഗ്‌ ഭരിക്കുന്ന മറ്റു തദ്ദേശസ്ഥാപനങ്ങളിലും പദവി കൈമാറ്റമെന്ന ആവശ്യം കോൺഗ്രസ്‌ ഉന്നയിച്ചിരുന്നു. ഇതോടെ മുസ്ലീം ലീഗ്‌ സംസ്ഥാന നേതൃത്വം സമ്മർദത്തിലാവുകയായിരുന്നു. എന്നാൽ കണ്ണൂരിലെ ജില്ലാ നേതൃത്വം കോർപറേഷൻ പരിപാടികളിൽ ബഹിഷ്‌കരണം പ്രഖ്യാപിച്ചെങ്കിലും പിറ്റേന്നുതന്നെ പിൻവലിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവുമായി നടത്തിയ ഉഭയകക്ഷി ചർച്ചയെ തുടർന്നാണ് ബഹിഷ്കരണം പിൻവലിച്ചത്.

അതേസമയം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മത്സരിക്കുന്നില്ലെങ്കിൽ കണ്ണൂർ പാർലമെന്റ് മണ്ഡലം തങ്ങൾക്ക് വേണമെന്ന ആവശ്യം മുസ്ലിം ലീഗ് ഉയർത്തുന്നത് കണ്ണൂർ കോർപറേഷൻ മേയർ പദവി വിട്ടു നൽകാത്തതിനെ തുടർന്നാണ്. മേയർ പദവി തങ്ങൾക്കു വേണ്ടെന്നും പകരം പാർലമെന്റ് മണ്ഡലം വേണമെന്നുമാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നത്. സംസ്ഥാന ജെനറൽ സെക്രടറി കെ എം ശാജിയെ കണ്ണൂരിൽ നിർത്തി മത്സരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
Aster_MIMS

Politics | 'മേയർ സ്ഥാനം കൈമാറിയില്ലെങ്കിൽ പാർലമെന്റ് മണ്ഡലം വേണം'; കണ്ണൂരിൽ കോൺഗ്രസ് - മുസ്ലീം ലീഗ് പോരിന് വീറും വാശിയുമേറുന്നു

Keywords: News, Malayalam News, Muslim League, Kannur, Congress, Politics, Conflict between Muslim League and Congress in Kannur.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia