ടിപി ചന്ദ്രശേഖരന്‌ എസ്.എഫ്.ഐയുടെ ആദരം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടിപി ചന്ദ്രശേഖരന്‌ എസ്.എഫ്.ഐയുടെ ആദരം
പാലക്കാട്: കൊല്ലപ്പെട്ട റെവല്യൂഷനറി പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്‌ എസ്.എഫ്.ഐയുടെ ആദരം. പാലക്കാട് നടക്കുന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിലാണ്‌ ടിപിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രമേയം അവതരിപ്പിച്ചത്. എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ലിജോ ജോസാണ്‌ പ്രമേയം അവതരിപ്പിച്ചത്. ടിപി വധം പാര്‍ട്ടി പ്രവര്‍ത്തകറിപോര്‍ട്ടില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന്‌ സൂചനയുണ്ട്.

മേയ് നാലിനാണ്‌ ടിപി ചന്ദ്രശേഖരന്‍ വെട്ടേറ്റ് കൊല്ലപ്പെട്ടത്. തുടര്‍ന്ന്‌ കേസില്‍ സിപിഎമ്മിലെ നിരവധി നേതാക്കള്‍ അറസ്റ്റിലാവുകയും പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലാവുകയും ചെയ്തു. ഇതിനിടയില്‍ ടിപി ചന്ദ്രശേഖരന്‍ കുലം കുത്തിയാണെന്ന പിണറായിയുടെ പ്രസ്താവന വന്‍ വിവാദമായിരുന്നു. ഇതാദ്യമായാണ്‌ സിപിഎമ്മിന്റെ ഒരു പോഷക സംഘടന ടിപി വധത്തില്‍ പരസ്യമായി അനുശോചനമറിയിക്കുന്നത്.

English Summery
Condolence to TP Chandrasekharan in SFI state meet
 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia