Complaint | 'കാറില്‍ വച്ച് മോശമായി ദേഹത്ത് സ്പര്‍ശിച്ചു'; എല്‍ഐസി അസിസ്റ്റന്റ് മാനേജര്‍ക്കെതിരെ പരാതി നല്‍കി സഹപ്രവര്‍ത്തക
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) നെടുമങ്ങാട് എല്‍ഐസി അസിസ്റ്റന്റ് മാനേജര്‍ക്കെതിരെ പരാതി നല്‍കി സഹപ്രവര്‍ത്തക. കാറില്‍ വച്ച് മോശമായി ദേഹത്ത് സ്പര്‍ശിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിങ്ങനെയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ കാറില്‍ വച്ച് മോശമായി ദേഹത്ത് സ്പര്‍ശിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിങ്ങനെയാണ് സാജു ജോസി(58)നെതിരെ പൊലീസ് കേസെടുത്തു.

എല്‍ഐസിയുടെ പരാതി സെലില്‍ (Complaint Cell) പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ പരാതി സെലിലും പരാതി നല്‍കി. തുടര്‍ന്ന് ജീവനക്കാരിയുടെ മൊഴിയില്‍ നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം സാജു ജോസ് ഒളിവിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Keywords: Thiruvananthapuram, News, Kerala, Complaint, Police, Case, Thiruvananthapuram: Complaint by colleague against LIC Assistant Manager.