Complaint | സമരം നടത്തി അനുകൂലവിധിയുണ്ടായിട്ടും ശ്രീപോര്‍ക്കലി സ്റ്റീല്‍സില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നതായി പരാതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പഴയങ്ങാടി: (www.kvartha.com) മാടായി ശ്രീപോര്‍ക്കലി സ്റ്റീല്‍സില്‍ സിഐടിയു ചുമട്ടു തൊഴിലാളികള്‍ നടത്തിവരുന്ന സമരം ലേബര്‍ ഓഫീസറുടെ വിധിപ്രകാരം തീര്‍ന്നുവെങ്കിലും ഇതൊന്നും മാനിക്കാതെ ഉദ്യോഗസ്ഥന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നതായി പരാതി. കഴിഞ്ഞ 264-ദിവസമായി  സ്ഥാപനത്തിന്റെ മുന്‍പില്‍ തൊഴിലാളികള്‍ നടത്തിവരുന്ന സമരം കഴിഞ്ഞ ശനിയാഴ്ച ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയ ചുമട്ടുതൊഴിലാളികളെ ഗൗനിക്കാതെ കടയുടമ സ്വന്തം നിലയ്ക്ക് സാധനങ്ങള്‍ കയറ്റിറക്ക് ചെയ്തത്. 
Aster mims 04/11/2022

പഴയങ്ങാടി സിഐഎന്‍ടി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസുകാര്‍ നോക്കിനില്‍വെയാണ് തൊഴിലാളികള്‍ക്ക് വീണ്ടും തൊഴില്‍ നിഷേധിച്ച് ഉടമസ്ഥന്‍ തന്നെ വീണ്ടും കയറ്റിറക്കുമതി നടത്തിയത്. കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസഥാനത്തില്‍ പഴയങ്ങാടി പൊലീസിന്റെ സംരക്ഷണയിലാണ് ഇതുവരെ സ്ഥാപനം പ്രവര്‍ത്തിച്ചുവന്നിരുന്നത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നുവെന്നു ആരോപിച്ച് തൊഴിലാളികള്‍ ഹൈകോടതിയെ സമീപിക്കുകയും ഹൈകോടതി അനുരഞ്ജനത്തിനായി ജില്ലാലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തുകയുമായിരുന്നു. 

Complaint | സമരം നടത്തി അനുകൂലവിധിയുണ്ടായിട്ടും ശ്രീപോര്‍ക്കലി സ്റ്റീല്‍സില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നതായി പരാതി

ഇതിനെ തുടര്‍ന്ന് ജില്ലാലേബര്‍ ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ പോര്‍ക്കലി സ്റ്റീല്‍ സില്‍ തൊഴില്‍ അവകാശ ലംഘനം നടന്നതായി വ്യക്തമാവുകയായിരുന്നു. ഇതേതുടര്‍ന്ന് തൊഴിലാളിള്‍ക്ക് അനുകൂലമായ വിധിയുണ്ടായിട്ടും ഉടമ അനുസരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി. ഉടമസ്ഥനായ കെ വി മോഹന്‍ലാലിന്റെ നടപടിക്കെതിരെ സി. ഐ. ടി.യു പ്രതിഷേധിച്ചു.

Keywords:  News, Kerala, Complaint, Police, Complaint that the workers denied employment despite havingfavorable decision by holding strike.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia