Complaint | ചികിത്സയ്ക്ക് കൊണ്ടുപോയ മാനസിക പ്രശ്നമുള്ള യുവതിയെ ആശുപത്രി ജീവനക്കാര്‍ മര്‍ദിച്ചെന്ന് പരാതി

 


കോഴിക്കോട്: (www.kvartha.com) മാനസിക പ്രശ്നമുള്ള യുവതിയെ ആശുപത്രി ജീവനക്കാര്‍ മര്‍ദിച്ചെന്ന് പരാതി. ചികിത്സയ്ക്കായി കൊണ്ടുപോയ യുവതിയെയാണ് നൂറനാടിലെ ആശുപത്രി ജീവനക്കാര്‍ മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. യുവതിയുടെ കഴുത്തിനും, പുറത്തും മര്‍ദനമേറ്റ പാടുകളുണ്ട്. മരുന്ന് കഴിക്കാനാണ് ആശുപത്രി അധികൃതര്‍ മര്‍ദിച്ചതെന്നും പരാതിയില്‍ പറയുന്നു.

കരുനാഗപ്പള്ളി പൊലീസിലാണ് സംഭവത്തില്‍ കുടുംബം പരാതി നല്‍കിയത്. താന്‍ നേരിട്ടത് ക്രൂര പീഡനമെന്ന് യുവതി പറയുന്നു. യുവതിയെ വീട്ടുകാര്‍ കരുനാഗപ്പള്ളി താലൂക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

Complaint | ചികിത്സയ്ക്ക് കൊണ്ടുപോയ മാനസിക പ്രശ്നമുള്ള യുവതിയെ ആശുപത്രി ജീവനക്കാര്‍ മര്‍ദിച്ചെന്ന് പരാതി

Keywords: Kozhikode, News, Kerala, Complaint, attack, Woman, Complaint that woman attacked by the hospital staff.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia