Complaint | ഉപജില്ല കലോത്സവം കാണാനെത്തിയ വിദ്യാര്‍ഥിയെ പൊലീസ് മര്‍ദിച്ചതായി പരാതി

 


മട്ടാഞ്ചേരി: (www.kvartha.com) ഉപജില്ല കലോത്സവം കാണാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പൊലീസ് മര്‍ദിച്ചതായി പരാതി. പ്രൈവറ്റായി പഠിക്കുന്ന ദിര്‍ഷിത്തിനെയാണ് (16) പൊലീസ് ലാത്തി ഉപയോഗിച്ച് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. മട്ടാഞ്ചേരി പൊലീസിനെതിരെയാണ് മര്‍ദന ആരോപണം ഉയര്‍ന്നത്.

വിദ്യാര്‍ഥിയുടെ തലയില്‍ ലാത്തിയടിയേറ്റ് പൊട്ടിയിട്ടുണ്ട്. കൈകളിലും കാലുകളിലും അടിയേറ്റ പാടുകളുണ്ട്. മട്ടാഞ്ചേരി ജിഎച് സ്‌കൂളില്‍ നടക്കുന്ന കലോത്സവം കാണാനെത്തിയതായിരുന്നു വിദ്യാര്‍ഥി. മര്‍ദനമേറ്റ ദിര്‍ഷിത്തിനെ ആദ്യം ഫോര്‍ട് കൊച്ചി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Complaint | ഉപജില്ല കലോത്സവം കാണാനെത്തിയ വിദ്യാര്‍ഥിയെ പൊലീസ് മര്‍ദിച്ചതായി പരാതി

Keywords: News, Kerala, Police, Student, Injured, Complaint, attack, Complaint that student attacked by police.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia