SWISS-TOWER 24/07/2023

Complaint | യൂനിഫോം ധരിക്കാത്തതിന് പിടിഎ പ്രസിഡന്റ് ക്ലാസ് മുറിയില്‍വച്ച് ഏഴാം ക്ലാസുകാരനെ ഉപദ്രവിച്ചതായി പരാതി

 


ADVERTISEMENT

അടൂര്‍: (www.kvartha.com) കടമ്പനാടില്‍ ഏഴാം ക്ലാസുകാരനെ യൂനിഫോം ധരിക്കാത്തതിന്റെ പേരില്‍ പിടിഎ പ്രസിഡന്റ് ക്ലാസ് മുറിയില്‍വച്ച് ഉപദ്രവിച്ചതായി പരാതി. എസ് രാധാകൃഷ്ണനെതിരെയാണ് വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ ഏനാത്ത് പൊലീസില്‍ പരാതി നല്‍കിയത്.  

പൊലീസ് പറയുന്നത്: കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മൂന്നിന് ആറാം പീരിയഡില്‍ അധ്യാപിക ക്ലാസെടുത്ത് കൊണ്ടിരിക്കുമ്പോള്‍ രണ്ട് കുട്ടികള്‍ യൂണിഫോം ധരിച്ചിട്ടില്ലെന്ന് ശ്രദ്ധയില്‍പെട്ട അധ്യാപിക പിടിഎ പ്രസിഡന്റിനെ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പിടിഎ പ്രസിഡന്റ് ദേഹത്ത് പിടിച്ച് വേദനിപ്പിച്ചതായി വിദ്യാര്‍ഥി വീട്ടില്‍ ചെന്നു പറയുകയായിരുന്നു. പിന്നാലെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി ഇതിനെ ചോദ്യം ചെയ്തു. എന്നാല്‍, ഇരുഭാഗത്തു നിന്നും ഒത്തുതീര്‍പ്പിന് തയാറാകാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് പിന്നാലെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വിദ്യാര്‍ഥിയെ എത്തിച്ച് പരിശോധന നടത്തി.  
Aster mims 04/11/2022

Complaint | യൂനിഫോം ധരിക്കാത്തതിന് പിടിഎ പ്രസിഡന്റ് ക്ലാസ് മുറിയില്‍വച്ച് ഏഴാം ക്ലാസുകാരനെ ഉപദ്രവിച്ചതായി പരാതി

   അതേസമയം, ക്ലാസില്‍ കയറി താന്‍ വിദ്യാര്‍ഥിയെ ചോദ്യം ചെയ്തുവെന്ന് പിടിഎ പ്രസിഡന്റ് സമ്മതിച്ചുവെങ്കിലും ഉപദ്രവിച്ചുവെന്ന പരാതി നിഷേധിച്ചു. ക്ലാസില്‍ കയറി പിടിഎ പ്രസിഡന്റിന് വിദ്യാര്‍ഥിയെ ചോദ്യം ചെയ്യേണ്ട അവകാശമില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. 

Keywords: Adoor, News, Kerala, Complaint, Uniform, Attacked, Student, Police, Complaint, Complaint that PTA President attacked student for not wearing uniform.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia