Complaint | വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരെ ഡെപ്യൂടി ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചതായി പരാതി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശ്ശൂര്‍: (www.kvartha.com) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരെ ഡെപ്യൂടി ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചതായി പരാതി. കൊലക്കേസില്‍ പ്രതികളായ ജയിലില്‍ വിചാരണത്തടവുകാരായ സിനീഷ് കണ്ണന്, പ്രതീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉദ്യോഗസ്ഥരുടെ ക്രൂരര്ദനമേറ്റ ഇരുവരുടെയും ആരോഗ്യം തീര്‍ത്തും അവശനിലയിലാണെന്ന് ഇവരുടെ സഹോദരന്മാര് പറയുന്നു. കഴിഞ്ഞ ഞായറാഴ്ച ജയിലില്‍ വച്ച് മറ്റ് ചില പ്രതികളുമായി ഇവര്‍ വാക്കേറ്റത്തിലായെന്നും കയ്യേറ്റത്തില്‍ അവസാനിച്ചെന്നുമാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം.
ഇതിന് ശേഷം ഇരുവരെയും ജയിലധികൃതര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ഇരുവരും ബന്ധുക്കളോട് പറഞ്ഞു. വിവരമറിഞ്ഞെത്തിയപ്പോള്‍ ഇരുവരെയും പരിക്കേറ്റ നിലയിലാണ് കണ്ടതെന്ന് ഇവരുടെ സഹോദരന്മാര് പറഞ്ഞു. അതേസമയം തടവുകാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ജയിലധികൃതര്‍ ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
Keywords: Thrissur, News, Kerala, Complaint, attack, Jail,Complaint that prisoners attacked in Viyyur central jail.

