Complaint | വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരെ ഡെപ്യൂടി ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചതായി പരാതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശ്ശൂര്‍: (www.kvartha.com) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരെ ഡെപ്യൂടി ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചതായി പരാതി. കൊലക്കേസില്‍ പ്രതികളായ ജയിലില്‍ വിചാരണത്തടവുകാരായ സിനീഷ് കണ്ണന്‍, പ്രതീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Aster mims 04/11/2022

ഉദ്യോഗസ്ഥരുടെ ക്രൂരര്‍ദനമേറ്റ ഇരുവരുടെയും ആരോഗ്യം തീര്‍ത്തും അവശനിലയിലാണെന്ന് ഇവരുടെ സഹോദരന്മാര്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച ജയിലില്‍ വച്ച് മറ്റ് ചില പ്രതികളുമായി ഇവര്‍ വാക്കേറ്റത്തിലായെന്നും കയ്യേറ്റത്തില്‍ അവസാനിച്ചെന്നുമാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം.

Complaint | വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരെ ഡെപ്യൂടി ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചതായി പരാതി

ഇതിന് ശേഷം ഇരുവരെയും ജയിലധികൃതര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ഇരുവരും ബന്ധുക്കളോട് പറഞ്ഞു. വിവരമറിഞ്ഞെത്തിയപ്പോള്‍ ഇരുവരെയും പരിക്കേറ്റ നിലയിലാണ് കണ്ടതെന്ന് ഇവരുടെ സഹോദരന്മാര്‍ പറഞ്ഞു. അതേസമയം തടവുകാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ജയിലധികൃതര്‍ ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Keywords: Thrissur, News, Kerala, Complaint, attack, Jail,Complaint that prisoners attacked in Viyyur central jail.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia