പൊലീസുകാരെ ഹണിട്രാപില്‍ കുടുക്കിയതായി പരാതി; യുവതിക്കെതിരെ കേസ്
Sep 10, 2021, 11:36 IST
ADVERTISEMENT
കൊല്ലം: (www.kvartha.com 10.09.2021) പൊലീസുകാരെ ഹണിട്രാപില്‍ കുടുക്കിയെന്ന പരാതിയില്‍ യുവതിക്കെതിരെ കേസ്. കൊല്ലം റൂറല്‍ പൊലീസിലെ എസ് ഐ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശിനിക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. നിരവധി പൊലീസുകാര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഇതുമായി ബന്ധപ്പെട്ട് നിലവില്‍ കാര്യമായ പരാതികള്‍ പൊലീസിന് ലഭിച്ചിട്ടില്ല. രണ്ട് വര്‍ഷം മുമ്പും സമാനമായ രീതിയില്‍ തട്ടിപ്പ് നടന്നുവെന്നാണ് സൂചന. പിന്നീട് കഴിഞ്ഞ രണ്ടു മാസമായാണ് ഇത്തരത്തിലുള്ള തട്ടിപ്പ് വീണ്ടും സജീവമായത്.
Keywords: Kollam, News, Kerala, Complaint, Police, Case, Woman, Complaint that policemen were trapped in honey messages; Case against woman
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

