Arrested | സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റാന്നി: (www.kvartha.com) സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ഇന്‍ഡ്യന്‍ സൈനിക വിഭാഗമായ ജിആര്‍ ഇഎഫില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സുനില്‍ ലാല്‍ (48) ആണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. റാന്നി സമരമുക്ക് സ്വദേശിയില്‍നിന്ന് 50,000 രൂപയും ബന്ധുക്കളില്‍നിന്ന് 1.25 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് കേസ്.

Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സമാന തട്ടിപ്പ് നടത്തി റാന്നിയില്‍ ഒളിവില്‍ കഴിഞ്ഞ സമയത്ത് പരിചയപ്പെട്ട റാന്നി സമരമുക്ക് സ്വദേശിയെയും ബന്ധുക്കളെയും വിശ്വസിപ്പിച്ച് ഇവരില്‍നിന്ന് തുക തട്ടിയെടുക്കുകയായിരുന്നു. സുനില്‍ ലാല്‍ സ്വന്തം മരുമകന്റെ അകൗണ്ടിലേക്കാണ് പണം അയപ്പിച്ചിരുന്നത്. ഇയാളുടെ പങ്കും പൊലീസ് അന്വേഷിച്ചുവരുന്നു.

Arrested | സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി; യുവാവ് അറസ്റ്റില്‍

തട്ടിപ്പ് മനസ്സിലായവര്‍ പൊലീസിന് പരാതി നല്‍കുകയും തുടര്‍ന്ന് പ്രതി കുടുംബസമേതം ഒളിവില്‍ പോവുകയും ചെയ്തു. പലരുടെ വിലാസങ്ങളിലെ ഫോണ്‍ നമ്പറാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന് പത്തനംതിട്ട സൈബര്‍ സെലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

Keywords: News, Kerala, Arrest, Arrested, Complaint, Fraud, Job, Complaint that money stolen by offering a job; Man arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia