Complaint | 'ബഹ്‌റൈനില്‍ നിന്നെത്തിയ യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ പൂട്ടിയിട്ട് മര്‍ദിച്ചു'; പൊലീസ് അന്വേഷണം ആരംഭിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

താമരശ്ശേരി: (www.kvartha.com) യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി. ബഹ്‌റൈനില്‍ നിന്ന് എത്തിയ ശഫീഖ് (36) ആണ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. താമരശ്ശേരി ടൗണിലെ ലോഡ്ജിലെത്തിച്ച് മര്‍ദിച്ചെന്നാണ് പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ബഹ്‌റൈനില്‍ നിന്ന് ശഫീഖ് തിങ്കളാഴ്ചയാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. ബഹ്‌റൈനില്‍നിന്ന് ആരോ കൊടുത്തുവിട്ട സ്വര്‍ണം ശഫീഖ് തട്ടിയെടുത്തെന്നാരോപിച്ചാണ് സ്വര്‍ണക്കടത്ത് സംഘം അയാളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. കൊടുത്തുവിട്ട മൂന്ന് സെറ്റ് സ്വര്‍ണങ്ങളില്‍ ഒരു സെറ്റ് കസ്റ്റംസ് പിടികൂടിയതിന്റെ രേഖകള്‍ ശഫീഖ് സംഘത്തിനെ കാണിച്ചെങ്കിലും മറ്റു രണ്ട് സെറ്റുകള്‍ താന്‍ മറ്റാര്‍ക്കോ താന്‍ കൈമാറിയെന്നാരോപിച്ച് സംഘം മര്‍ദിച്ചുവെന്ന് യുവാവ് പരാതിയില്‍ വ്യക്തമാക്കുന്നു.

Complaint | 'ബഹ്‌റൈനില്‍ നിന്നെത്തിയ യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ പൂട്ടിയിട്ട് മര്‍ദിച്ചു'; പൊലീസ് അന്വേഷണം ആരംഭിച്ചു

എന്നാല്‍, സ്വര്‍ണം തന്നവര്‍ തന്നെ ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍നിന്ന് രണ്ട് സെറ്റ് തന്റെ കൈയില്‍നിന്ന് തിരിച്ചുവാങ്ങിയെന്നാണ് ശഫീഖ് പറഞ്ഞത്. ബുധനാഴ്ച ഉച്ചയോടെ സംഘം ശഫീഖിനെ ലോഡ്ജില്‍ നിന്ന് വാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ കുറുങ്ങോട്ടുകടവിന് സമീപം ചായ കുടിക്കാന്‍ വാഹനം നിര്‍ത്തിയപ്പോള്‍ ശഫീഖ് വാഹനത്തില്‍ നിന്നിറങ്ങിയോടി നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി യുവാവിനെ രക്ഷിച്ചു.

Keywords: Thalassery, News, Kerala, Police, Complaint, Attack, Crime, Complaint that man attacked by gold smuggling group. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia