Complaint | ഗൃഹോപകരണങ്ങള്‍ മോഷ്ടിച്ച ശേഷം വീട് തീയിട്ട് നശിപ്പിച്ചതായി പരാതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആറ്റിങ്ങല്‍: (www.kvartha.com) ഗൃഹോപകരണങ്ങള്‍ മോഷ്ടിച്ച ശേഷം വീട് തീയിട്ട് നശിപ്പിച്ചതായി പരാതി. രണ്ടു മുറിയും ഹാളും അടുക്കളയുമുള്ള ഓടുമേഞ്ഞ വൈദ്യുതിബന്ധം താല്‍ക്കാലികമായി വിച്ഛേദിച്ചിരുന്ന വീട്ടില്‍ സൂക്ഷിച്ചിരുന്ന അലമാര, കട്ടില്‍, മേശ ഉള്‍പ്പെടെയുള്ള വീട്ടു സാധനങ്ങള്‍ വീട്ടില്‍ നിന്ന് കവര്‍ന്നതിനുശേഷമാണ് വീടിന് തീയിട്ടതെന്ന് പരാതിയില്‍ പറയുന്നു.

Aster mims 04/11/2022

ആറ്റിങ്ങല്‍ കരിച്ചിയില്‍ വത്സല മന്ദിരത്തില്‍ ഓമന-രാജു ദമ്പതികളുടെ വീടാണ് വെള്ളിയാഴ്ച രാത്രിയില്‍ തീ പിടിച്ച് പൂര്‍ണമായി നശിപ്പിച്ചത്. ഓമനയുടെ പിതാവ് മുകുന്ദന്‍ മരിച്ചതിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തോളമായി ആള്‍ താമസമില്ലാതെ അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ഇപ്പോള്‍ കിളിമാനൂരിലാണ് താമസം.

Complaint | ഗൃഹോപകരണങ്ങള്‍ മോഷ്ടിച്ച ശേഷം വീട് തീയിട്ട് നശിപ്പിച്ചതായി പരാതി

തിങ്കളാഴ്ചയാണ് നാട്ടുകാരായ ചിലര്‍ വീട് കത്തി നശിച്ച വിവരം അറിയിച്ചത്. അതിനെത്തുടര്‍ന്നെത്തി പരിശോധിച്ചപ്പോഴാണ് വീട്ടുപകരണങ്ങള്‍ മോഷണം പോയ വിവരം അറിയുന്നത്. സംഭവം സംബന്ധിച്ച് ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Keywords: News, Kerala, Fire, House, Complaint, Police, Complaint that house set fire after stealing household appliances.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script