Robbery | വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി

 


ADVERTISEMENT

പാലക്കാട്: (www.kvartha.com) വീട്ടമ്മയെ ഭീഷണിപ്പെടുത്തി 65 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നതായി പരാതി. കല്‍മണ്ഡപം സ്വദേശിനി ശെഫീനയുടെ വീട്ടിലാണ് മുഖം മറച്ചെത്തിയ മൂന്ന് പേര്‍ കയറി കവര്‍ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Aster_MIMS

പൊലീസ് പറയുന്നത്: വീട്ടമ്മ ഒറ്റയ്ക്കായിരുന്നപ്പോഴാണ് കവര്‍ചാ സംഘം ഓടോറിക്ഷയില്‍ എത്തിയത്. ഇവര്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി വീട്ടിനകത്ത് കയറി. തുടര്‍ന്ന് വീട് മുഴുവന്‍ പരിശോധിക്കുകയും വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവരുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന ഇരു ചക്രവാഹനവുമായാണ് കവര്‍ച സംഘം കടന്നുകളഞ്ഞത്.

Robbery | വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി

Keywords: Palakkad, News, Kerala, Complaint, Robbery, Complaint that gold and money stolen by threatening the housewife.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia