Investigation | പിഞ്ചുകുഞ്ഞിന് കാലഹരണപ്പെട്ട മരുന്ന് നല്‍കിയതായി പരാതി: വിജിലന്‍സ് അന്വേഷണമാരംഭിച്ചു
കണ്ണൂര്‍: (www.kvartha.com) അഞ്ചുമാസം മാത്രം പ്രായമുളള കുഞ്ഞിന്റെ ചികിത്സയ്ക്കായി മെഡികല്‍ സ്റ്റോറില്‍ നിന്നും കാലഹരണപ്പെട്ട മരുന്ന് നല്‍കിയെന്ന സംഭവത്തില്‍ വിജിലന്‍സ് ആന്‍ഡ് ഡ്രഗ്സ് സ്‌ക്വാഡ് അന്വേഷണമാരംഭിച്ചു. പരാതിക്കാരനില്‍ നിന്നും മൊഴിയെടുപ്പും തെളിവെടുപ്പും നടത്തിയ ശേഷമാണ് വിജിലന്‍സ് സംഘം അന്വേഷണമാരംഭിച്ചത്.

പരാതിയില്‍ പറയുന്നത്: കഴിഞ്ഞ മാസം 29നാണ് പുളിങ്ങോത്തെ രക്ഷിതാക്കള്‍ അഞ്ചുമാസം പ്രായമുളള കുട്ടിയെ പയ്യന്നൂലെ ഡോക്ടറെ കാണിച്ചത്. മൂന്ന് ദിവസം ആവിപിടിക്കണമെന്ന ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡോക്ടര്‍ കുറിച്ച സ്റ്റിറൈല്‍ എന്ന മരുന്ന് വാങ്ങിയത്. പുളിങ്ങോത്തെ മെഡികല്‍ സെന്ററില്‍ നിന്നാണ് മരുന്ന് വാങ്ങിയത്.
മരുന്നിന്റെ ബിലില്‍ 2024- ജനുവരി വരെയുളള കാലാവധിയും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് 21 ജി എച് 027-ബാചില്‍പ്പെട്ട മരുന്നിന്റെ കാലാവധി അന്നുതന്നെ അവസാനിക്കുമെന്ന് രേഖപ്പെടുത്തിയതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് ആന്‍ഡ് ഡ്രഗ്സ് സ്‌ക്വാഡ് അന്വേഷണമാരംഭിച്ചത്.
Keywords: Kannur, News, Kerala, Complaint, Vigilance, Investigation, Complaint that given expired medicine: Vigilance started investigation.