Fire | ചെറുതാഴം കക്കോണിയില്‍ സിപിഎം പാര്‍ടി ഓഫീസായ ഇഎംഎസ് മന്ദിരത്തിന് തീയിട്ടതായി പരാതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ചെറുതാഴം കാക്കോണിയില്‍ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ ഇഎംഎസ് മന്ദിരത്തിനും വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിനും തീയിട്ടതായി പരാതി. ശനിയാഴ്ച പുലര്‍ചെയാണ് സംഭവം. രാവിലെ എത്തിയ പ്രവര്‍ത്തകരാണ് മന്ദിരം കത്തിയ നിലയില്‍ കണ്ടെത്തിയത്. പുറത്തുണ്ടായിരുന്ന പത്രങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച നിലയിലാണെന്ന് പൊലീസ് പറഞ്ഞു. ഇതിനു സമീപത്ത് നിന്ന് പെട്രോള്‍ കുപ്പി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Aster mims 04/11/2022

തീവയ്പിന് പുറകില്‍ യുഡിഎഫ് പ്രവര്‍ത്തകരാണെന്ന് ഏരിയാ കമിറ്റി അംഗം എ വി രവീന്ദ്രന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് വിജയിച്ചത് മുതല്‍ വിജയാഹ്ളാദ പ്രകടനത്തില്‍ പുത്തൂരിലെ കുഞ്ഞിരാമന്റെ വീടിന് നേരെ പടക്കമേറും നടന്നിരുന്നു. 

Fire | ചെറുതാഴം കക്കോണിയില്‍ സിപിഎം പാര്‍ടി ഓഫീസായ ഇഎംഎസ് മന്ദിരത്തിന് തീയിട്ടതായി പരാതി

സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശമായ ചെറുതാഴം മേഖലകളില്‍ കരുതിക്കൂട്ടി അക്രമ സംഭവങ്ങളുണ്ടാക്കി ജനങ്ങളില്‍ അരാജകത്വം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസും സാമൂഹ്യ വിരുദ്ധരുടെയും നീക്കം അപലപനീയമാണെന്ന് ചെറുതാഴം ലോകല്‍ കമിറ്റി സെക്രടറി കെ സി തമ്പാന്‍ പറഞ്ഞു. അക്രമത്തില്‍ പ്രതിഷേധിച്ച് കക്കോണിയില്‍ സിപിഎം പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.

Keywords: Kannur, News, Kerala, Fire, CPM, Complaint, Police, EMS Building, Complaint that CPM party office EMS building set on fire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia