വളാഞ്ചേരിയില്‍ വെന്റിലേറ്റര്‍ ലഭിക്കാതെ കോവിഡ് രോഗി മരിച്ചതായി പരാതി
May 17, 2021, 12:39 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com 17.05.2021) വളാഞ്ചേരിയില്‍ കോവിഡ് രോഗി വെന്റിലേറ്റര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചതായി പരാതി. 80കാരിയാണ് ഞായറാഴ്ച രാത്രി സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്. വെന്റിലേറ്റര്‍ സൗകര്യം വേണമെന്ന ആവശ്യം പൊലീസ് കണ്ട്രോള് റൂമിലും അറിയിച്ചിരുന്നു.
ആശുപത്രി അധികൃതരും ബന്ധുക്കളും നിരവധി തവണ വെന്റിലേറ്ററിന് വേണ്ടി ശ്രമിച്ചിരുന്നു. അയല്‍ ജില്ലകളില്‍ വരെ വെന്റിലേറ്ററിനായി ശ്രമിച്ചു. സോഷ്യല്‍ മിഡിയയിലൂടെയും വെന്റിലേറ്ററിനായി അന്വേഷണം നടത്തിയിരുന്നു.
Keywords: Malappuram, News, Kerala, COVID-19, Patient, Death, Complaint, Hospital, Police, Complaint that covid patient dies due to lack of ventilator in Valanchery
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

