Complaint | വ്യവസായസ്ഥാപനം പൂട്ടിച്ച മനോവിഷമത്തില്‍ തലശേരിയിലെ വ്യവസായിയും ഭാര്യയും നാടുവിട്ടതായി പരാതി
കണ്ണൂര്‍: (www.kvartha.com) തലശേരി നഗരസഭ അധികൃതര്‍ വ്യവസായസ്ഥാപനം പൂട്ടിച്ചതിനെ തുടര്‍ന്ന് പാനൂര്‍ ചമ്പാട്ടെ വ്യവസായ സംരഭകനെയും ഭാര്യയെയും കാണാതയെന്നാണ് പരാതി. താഴെ ചമ്പാട് സ്വദേശിയും കണ്ടിക്കല്‍ ഇന്‍ഡസ്രിയല്‍ എസ്റ്റേറ്റ് ഫര്‍ണിചര്‍ നിര്‍മാണ യൂനിറ്റായ ഫാന്‍സി ഫോണ്‍ ഉടമ രാജ് കബീറിനേയും ഭാര്യ ദിവ്യയേയും ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ കാണാതായത്. ഇതുസംബന്ധിച്ചു പൊലീസില്‍ പരാതിനല്‍കിയിട്ടുണ്ട്.
ബന്ധുക്കളുടെ പരാതിയില്‍ പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. 57 വയസുള്ള രാജ് കബീറും ഭാര്യ ദിവ്യയും രണ്ട് മക്കളും ചമ്പാട് കുടുംബമായി താമസിക്കയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് മുതല്‍ രാജ് കബീറിനേയും ദിവ്യയേയും കാണാതായെന്നാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. പൊലീസ് അന്വേഷണത്തില്‍ ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച് ഓഫായ നിലയിലാണ്. രാജ് കബീര്‍ ഉടമസ്ഥനായ ഫര്‍ണിച്ചര്‍ നിര്‍മാണ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തലശ്ശേരി നഗരസഭ നിര്‍ത്തലാക്കിയതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു.
സ്ഥാപനം പൂട്ടിയിടേണ്ടി വന്നതോടെ പത്തോളം തൊഴിലാളികളും കുടുബവും ഒപ്പം ഉടമയായ താനും വരുമാന മാര്‍ഗം നിലച്ച് കഷ്ടപ്പെടുകയാണെന്ന് രാജ്കബീറിന്റേതായ വാട്സ്ആപ് സന്ദേശം പ്രചരിക്കുന്നുണ്ട്. പല പ്രാവശ്യം നഗരസഭ ചെയര്‍മാനേയും വൈസ് ചെയര്‍മാനേയും കണ്ട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദയവ് കാണിക്കണമെന്ന് അപേക്ഷിച്ചെങ്കിലും അവര്‍ക്ക് നീതി ലഭിച്ചില്ലെന്നും സന്ദേശത്തില്‍ പറയുന്നു.
സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നിഷേധാത്മക നിലപാടാണത്രേ ഉണ്ടായത്. ഇത്തരം നിലപാടുകളാല്‍ ഞങ്ങളാകെ തകര്‍ന്നെന്നും ഇനി രക്ഷയില്ലെന്നും ഞങ്ങള്‍ പോകുകയാണെന്നും പറയുന്ന സന്ദേശത്തില്‍ ഇവരുടെ ഫോണ്‍ ലഭിച്ചപ്പോള്‍ പ്രതികരിച്ച വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. മന്ത്രിയുടെ കൈയില്‍ നിന്നും കഴിഞ്ഞ വര്‍ഷം മികച്ച വ്യവസായസംരഭകനുള്ള പുരസ്‌കാരം രാജ് കബീറിനുലഭിച്ചിരുന്നു.
Keywords: Kannur, News, Kerala, Complaint, Police, Complaint that businessman and his wife left the country because of the closure of the industrial establishment.