Attack | 14കാരനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിച്ചുവെന്ന് പരാതി: ബാലാവകാശ കമീഷന്‍ കേസെടുത്തു
Nov 12, 2023, 12:03 IST
ADVERTISEMENT
ആലപ്പുഴ: (KVARTHA) പൊലീസ് സ്റ്റേഷനില്‍ 14 കാരനെ മര്‍ദിച്ചെന്ന സംഭവത്തില്‍ ബാലാവകാശ കമീഷന്‍ കേസെടുത്തു. അതിഥി തൊഴിലാളിയുടെ പത്താം ക്ലാസുകാരനായ മകനെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിച്ചുവെന്നായിരുന്നു പരാതി.
സംഭവത്തില്‍ അടിയന്തരമായി റിപോര്‍ട് നല്‍കാന്‍ ബാലാവകാശ കമീഷന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. 14കാരന്റെ മുതുകില്‍ ചവിട്ടിയെന്നും ചൂരല്‍ കൊണ്ട് കൈയില്‍ അടിച്ചുവെന്നുമായിരുന്നു പരാതി. വാഹനാപകടവുമായി ബന്ധപ്പെട്ടായിരുന്നു കുട്ടിയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയത്. മാതാപിതാക്കളെ കാണിക്കാതെ കുട്ടിയെ ആറുമണിക്കൂര്‍ കസ്റ്റഡിയില്‍ വച്ചവെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
സംഭവത്തില്‍ ശിശു സംരക്ഷണ സമിതിയാണ് ബാലാവകാശ കമീഷന് പരാതി കൈമാറിയത്. പരാതിയില്‍ കേസെടുത്തുവെന്ന് ബാലാവകാശ കമീഷന്‍ അംഗം ജലജ ചന്ദ്രന്‍ അറിയിച്ചു.
Keywords: News, Kerala, Kerala News, Crime, Parents, Boy, Alappuzha, Child Rights Commission, Complaint, Police Station, Mannancherry, Complaint that attack against 14 year old boy at Police station.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

