Suspended | ഭാര്യയുണ്ടായിരിക്കെ മറ്റൊരു വിവാഹം ചെയ്തതായി പരാതി; വധൂവരന്മാര്‍ക്കെതിരെ നടപടിയുമായി കലക്ടര്‍
കാക്കനാട്: (www.kvartha.com) ഭാര്യയുണ്ടായിരിക്കെ മറ്റൊരു വിവാഹം ചെയ്തുവെന്ന പരാതിയില്‍ വധൂവരന്മാരെ നടപടിയുമായി ജില്ലാ കലക്ടര്‍. കൊച്ചി താലൂക് റവന്യു റികവറി സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസിലെ സീനിയര്‍ ക്ലാര്‍ക് എം പി പദ്മകുമാര്‍, തൃപ്പൂണിത്തുറ ലാന്‍ഡ് ട്രിബ്യൂനല്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസിലെ സീനിയര്‍ ക്ലാര്‍ക് ടി സ്മിത എന്നിവരെ പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരില്‍ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു.
അടുത്തയിടെയാണ് ഇരുവരും വിവാഹിതരായത്. പദ്മകുമാര്‍ നേരത്തെ വിവാഹം കഴിച്ചിട്ടുണ്ടെന്നും ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു വിവാഹം കഴിച്ചെന്നുമാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റം. ഭാര്യയുള്ള ആളെ വിവാഹം ചെയ്തതാണ് സ്മിതയ്‌ക്കെതിരെയുള്ള കുറ്റമെന്നും പൊലീസ് പറഞ്ഞു. പദ്മകുമാറിന്റെ ആദ്യ ഭാര്യയാണ് കലക്ടര്‍ക്ക് പരാതി നല്‍കിയത്.
Keywords: News, Kerala, Complaint, District Collector, Suspension, Marriage, Complaint that another marriage while having wife; Government officers suspended.