ജോലി വാഗ്ദാനം ചെയ്ത് യുവതിക്ക് അശ്ലീല സന്ദേശം അയച്ചതായി പരാതി; സിപിഎം ലോകല്‍ സെക്രടറിക്കെതിരെ നടപടി
Sep 18, 2021, 08:54 IST
ഇടുക്കി: (www.kvartha.com 18.09.2021) ജോലി വാഗ്ദാനം ചെയ്ത് യുവതിക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന യുവതിയുടെ പരാതിയില്‍ സിപിഎം ലോകല്‍ സെക്രടറിക്കെതിരെ നടപടി. തേവലക്കര സൗത് ലോകല്‍ കമിറ്റി സെക്രടറിയും ചവറ ഏരിയ കമിറ്റി അംഗവുമായ എസ് അനിലിനെതിരെയാണ് പാര്‍ടി നടപടി സ്വീകരിച്ചത്. അനിലിനെ പാര്‍ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ഇടുക്കി സ്വദേശിനിയായ യുവതി സിപിഎം ജില്ലാ കമിറ്റിക്ക് നല്‍കിയ പരാതിയിലാണ് നടപടി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട അനില്‍ ജോലി വാഗ്ദാനം ചെയ്തതായും സൗഹൃദം ഉറപ്പിച്ച ശേഷം അശ്ലീല സന്ദേശം അയച്ചെന്നുമായിരുന്നു യുവതിയുടെ പരാതി.
Keywords: Idukki, News, Kerala, Complaint, Woman, Message, Complaint of sending obscene message to woman by offering her a job; Action against CPM local secretary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.