SWISS-TOWER 24/07/2023

വിരമിച്ച് 18 വര്‍ഷം കഴിഞ്ഞിട്ടും പെന്‍ഷനില്ലെന്ന് പരാതി; അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍

 


ADVERTISEMENT

കല്‍പറ്റ: (www.kvartha.com 31.07.2021) വിരമിച്ച് 18 വര്‍ഷം കഴിഞ്ഞിട്ടും പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. 2007ല്‍ സര്‍വിസില്‍ നിന്ന് കൃഷി അസിസ്റ്റന്റായി വിരമിച്ച ബത്തേരി താഴത്തൂര്‍ സ്വദേശി കെ സി പത്രോസിന്റെ പരാതിയിലാണ് ഇടപെടല്‍. അനധികൃതമായി അവധിയെടുത്തെന്ന പേരിലാണ് കെ സി പത്രോസിന്റെ പെന്‍ഷനും മറ്റും തടഞ്ഞുവച്ചത്.
Aster mims 04/11/2022

പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സേവന കാലയളവില്‍ അദ്ദേഹത്തില്‍ നിന്ന് ഈടാക്കിയ പ്രോവിഡന്റ് ഫന്‍ഡ, സ്‌റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ് ഇന്‍ഷുറന്‍സ് തുക എത്രയും വേഗം നല്‍കാന്‍ നടപടിയെടുക്കണമെന്ന് കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് പ്രിന്‍സിപല്‍ കൃഷി ഓഫിസര്‍ക്കും പൊഴുതന കൃഷി ഓഫിസര്‍ക്കുമാണ് ഉത്തരവ് നല്‍കിയത്. 

വിരമിച്ച് 18 വര്‍ഷം കഴിഞ്ഞിട്ടും പെന്‍ഷനില്ലെന്ന് പരാതി; അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍

1997 ജനുവരി മുതല്‍ ഇടവിട്ടാണ് പരാതിക്കാരന്‍ അവധിയെടുത്തത്. 2007 നവംബര്‍ 30ന് വിരമിച്ചു. പെന്‍ഷന്‍ ആനുകൂല്യങ്ങളോ താന്‍ അടച്ച തുകയോ മടക്കിത്തന്നിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. കാര്‍ഷിക വികസന ഡയറക്ടറില്‍ നിന്ന് കമീഷന്‍ റിപോര്‍ട് വാങ്ങി. 1998 ഡിംസംബര്‍ 24ന് ശേഷം പരാതിക്കാരന്‍ ജോലിക്ക് ഹാജരായിട്ടില്ലെന്ന് ഡയറക്ടര്‍ അറിയിച്ചു. 

പരാതിക്കാരന് സ്വയം വിരമിക്കലിന് ആവശ്യമായ സേവന കാലയളവില്ല. സ്ഥിരം നിയമനം ലഭിക്കുന്നതിന് മുമ്പ് പരാതിക്കാരന്‍ താല്‍ക്കാലികമായി ജോലി ചെയ്തിട്ടുണ്ട്. താല്‍ക്കാലിക സേവനം കൂടി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് കണക്കാക്കണമെന്ന അപേക്ഷ സര്‍കാരിന്റെ പരിഗണനയിലാണ്. എന്നാല്‍ സേവനകാലത്ത് ശമ്പളത്തില്‍ നിന്ന് ഈടാക്കിയ തുക നല്‍കാന്‍ കൃഷി ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കൃഷി ഡയറക്ടര്‍ കമീഷനെ അറിയിച്ചു. സ്വീകരിച്ച നടപടികള്‍ രണ്ടു മാസത്തിനകം കമീഷനെ അറിയിക്കണമെന്നും വയനാട് പ്രിന്‍സിപല്‍ കൃഷി ഓഫിസര്‍ക്ക് നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

Keywords:  News, Kerala, Pension, Complaint, Job, Complaint of not getting pension even after 18 years of retirement; State Human Rights Commission urges immediate action
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia