Tragic Accident | കല്യാശ്ശേരിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവിന് ദാരുണാന്ത്യം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അപകടം മാങ്ങാട്ടുപറമ്പ് കാംപസിന് സമീപം.
● കല്യാശ്ശേരി ആംസ്റ്റക് കോളജ് ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥി.
● എസ്എഫ് ഐയുടെ സജീവ പ്രവര്‍ത്തകനാണ്.
കണ്ണൂര്‍: (KVARTHA) കല്യാശ്ശേരിയില്‍ വാഹനാപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു. ചേലേരിമുക്ക് സ്വദേശി മുഹമ്മദ് ആണ് മരിച്ചത്. കല്യാശ്ശേരി ആംസ്റ്റക് കോളജ് ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും കോളജ് യൂണിയന്‍ ചെയര്‍മാനുമാണ്.
വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് കാംപസിന് സമീപമായായിരുന്നു സംഭവം. രാവിലെ കോളജിലേക്ക് ബൈകോടിച്ച് പോകുന്നതിനിടെയാണ് അപകടം. ബൈകില്‍ കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിക്കും ഗുരുതരമായി പരുക്കേറ്റു.

പരുക്കേറ്റ പള്ളിപ്പറമ്പ് സ്വദേശി സല്‍മാനെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എതിരെ ഗാസ് സിലിന്‍ഡറും കയറ്റി വരികയായിരുന്ന വാഹനത്തിന് നേരെ ഇടിച്ചായിരുന്നു അപകടമുണ്ടായത്. എസ്എഫ് ഐയുടെ സജീവ പ്രവര്‍ത്തകനാണ് മുഹമ്മദ്.
#roadaccident #studentdeath #Kerala #college #SFI